< Back
Football
റൊണാള്‍ഡോക്ക് പകരക്കാരനെ കണ്ടത്തുക എന്നത് എളുപ്പമല്ലെന്ന് യുവന്റസ് 
Football

റൊണാള്‍ഡോക്ക് പകരക്കാരനെ കണ്ടത്തുക എന്നത് എളുപ്പമല്ലെന്ന് യുവന്റസ് 

Web Desk
|
9 Oct 2018 10:55 AM IST

റൊണാള്‍ഡോയെപ്പോലൊരു താരത്തെ മാറ്റി പകരം ഒരാളെ കണ്ടെത്തുക എന്നത് എളുപ്പമുള്ള ജോലിയല്ലെന്ന് യുവന്റസ് ഡയരക്ടര്‍ ഫാബിയോ പരാറ്റിച്ചി. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അസംതൃപ്തിയുള്ള പോള്‍ പോഗ്‌ബെ യുവന്റസിലേക്ക് മടങ്ങുന്നു എന്ന വാര്‍ത്തകളും അദ്ദേഹം തള്ളി.

ഈ സമ്മറിലാണ് 100 മില്യണ്‍ യൂറോക്ക് റയല്‍മാഡ്രിഡില്‍ നിന്ന് 33കാരനായ റൊണാള്‍ഡോ ഇറ്റലിയിലെത്തുന്നത്. ഫുട്‌ബോളിലത്തന്നെ മികച്ച കളിക്കാരനിലൊരുവനാണ് റൊണാള്‍ഡോ, അദ്ദേഹത്തെ മാറ്റുക എന്നത് എളുപ്പമുളള ജോലിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. റോണോക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണക്കേസുമായി ബന്ധപ്പെട്ട് ക്ലബ്ബിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹം ലാളിത്യമുള്ള വ്യക്തിയാണ്, കളിക്കാരനെന്ന നിലയില്‍ മികച്ച പ്രകടനമാണ് അദ്ദേഹത്തന്റേതെന്നും താരത്തിന് എല്ലാ പിന്തുണയും ഉണ്ടെന്നും ഡയരക്ടര്‍ വ്യക്തമാക്കി.

Related Tags :
Similar Posts