< Back
Football
യുവേഫ നഷന്‍സ് ലീഗ്;  ക്രൊയേഷ്യ - ഇംഗ്ലണ്ട് മത്സരം സമനില, ലുക്കാകുവിലൂടെ ബെല്‍ജിയം 
Football

യുവേഫ നഷന്‍സ് ലീഗ്; ക്രൊയേഷ്യ - ഇംഗ്ലണ്ട് മത്സരം സമനില, ലുക്കാകുവിലൂടെ ബെല്‍ജിയം 

Web Desk
|
13 Oct 2018 9:09 AM IST

യുവേഫ നാഷൻസ് ലീഗ് ഫുട്ബോളിലെ വമ്പന്‍ പോരാട്ടങ്ങളിലൊന്നായ ക്രൊയേഷ്യയും ഇംഗ്ലണ്ടും തമ്മിലെ മത്സരം ഗോള്‍രഹിത സമനിലയിൽ പിരിഞ്ഞു. അതേസമയം മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സർലാൻഡിനെ ബെൽജിയം ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിക്കുകയും ചെയ്തു.

ലോകകപ്പ് സെമിക്ക് ശേഷം വീണ്ടും നേർക്കുനേർ. അതായിരുന്നു ക്രൊയേഷ്യ -ഇംഗ്ലണ്ട് മത്സരത്തിന്റെ പ്രത്യേകത. എന്നാൽ അന്ന് നേടിയ ജയം ആവർത്തിക്കാൻ ക്രൊയേഷ്യക്കോ തിരിച്ചടിക്കാൻ ഇംഗ്ലണ്ടിനോ ആയില്ല. അല്പം മുൻതൂക്കം ഇംഗ്ലണ്ടിനായിരുന്നെങ്കിലും ആറ് മഞ്ഞക്കാർഡുകള്‍ക്കും മത്സരം സാക്ഷ്യം വഹിച്ചു.

മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് ബെൽജിയം തോൽപ്പിച്ചു. മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായരുന്നു. മികച്ച കളി പുറത്തെടുത്തത് സ്വിറ്റ്സർലാൻഡ് ആയിരുന്നെങ്കിലും ഭാഗ്യം തുണച്ചില്ലെന്ന് മാത്രം. ബെൽജിയത്തിനായി റൊമേലു ലുക്കാക്കു രണ്ട് തവണയാണ് ലക്ഷ്യം കണ്ടത്. 58,84 മിനുറ്റുകളിലായിരുന്നു ലുക്കാകുവിന്റെ ഗോളുകള്‍. 76ാം മിനുറ്റില്‍ മരിയോ ഗാവ്റോവ്നിച്ചാണ് സ്വിറ്റ്സർലാൻഡിനായി ഗോള്‍ നേടിയത്.

Related Tags :
Similar Posts