< Back
Football
ബ്രസീൽ - അർജന്‍റീന മത്സരം കാണാന്‍ ആയിരക്കണക്കിന് മലയാളി ആരാധകര്‍
Football

ബ്രസീൽ - അർജന്‍റീന മത്സരം കാണാന്‍ ആയിരക്കണക്കിന് മലയാളി ആരാധകര്‍

Web Desk
|
16 Oct 2018 11:42 AM IST

ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകൾ ഏതെന്ന ചോദ്യത്തിന് രണ്ടു ഉത്തരമേ ഉണ്ടാവൂ. അർജന്‍റീനയും ബ്രസീലും.

ബ്രസീൽ - അർജന്‍റീന മത്സരത്തെ ആവേശപൂർവം കാത്തിരിക്കുകയാണ് ജിദ്ദയിലെ മലയാളി ഫുട്ബോൾ ആരാധകരും. മത്സരം നേരിൽ കാണാനായി പതിനായിരങ്ങളാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. മത്സരത്തിലെ വിജയ പരാജയങ്ങളെക്കുറിച്ച ചർച്ചകളും സോഷ്യൽ മീഡിയകളിലും മറ്റും സജീവമാണ്.

ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകൾ ഏതെന്ന ചോദ്യത്തിന് രണ്ടു ഉത്തരമേ ഉണ്ടാവൂ. അർജന്‍റീനയും ബ്രസീലും. ഭൂരിഭാഗം മലയാളികളുടെ ഇഷ്ട ടീമുകളും ഇവർ തന്നെ. ഈ ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന അവസരങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്. അതെല്ലാം കേവലം ടെലിവിഷൻ ചാനലികളിലൂടെ മാത്രം വീക്ഷിക്കാനായിരുന്നു മലയാളി ആരാധകരുടെ വിധി. എന്നാൽ തങ്ങളുടെ ഇഷ്ട ടീമുകളുടെ മത്സരം നേരിൽ കാണാൻ അവസരം ലഭിക്കുന്നതിലുള്ള ആവേശത്തിലാണ് സൗദിയിലെ മലയാളി ഫുട്ബോൾ പ്രേമികൾ. ജിദ്ദയിൽ നടക്കുന്ന ബ്രസീൽ -അർജന്‍റീന മത്സരം കാണാൻ പതിനായിരങ്ങളാണ് ടിക്കറ്റ് എടുത്തു കാത്തിരിക്കുന്നത്. ഇരു ടീമുകളുടെയും ആരാധകർ ഏറെ പ്രതീക്ഷയിലാണ്. മെസ്സി ഇല്ല എന്നതൊന്നും ഒരു പ്രശ്നമേ അല്ല അർജന്‍റീന ആരാധകർക്ക്. ടൂർണമെന്‍റിലെ വിജയികൾ ആരായിരിക്കുമെന്നതിനെക്കുറിച്ച തർക്കങ്ങളും പന്തയങ്ങളുമെല്ലാം റൂമുകളിലും ജോലി സ്ഥലങ്ങളിലും സോഷ്യൽ മീഡിയകളിലും സജീവമാണ്.

Related Tags :
Similar Posts