< Back
Football

Football
സ്‍പെയിന്‍ കീഴടക്കി ഇംഗ്ലീഷ് പട
|16 Oct 2018 9:58 AM IST
ആദ്യ പകുതിയിൽ നേടിയ ഗോളുകളാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. 16, 38 മിനിറ്റുകളിൽ റഹീം സ്റ്റർലിങ്ങും 29 ാം മിനിറ്റിൽ മാർക്കസ് റാഷ് ഫോർഡുമാണ് ഇംഗ്ലീഷ് നിരക്കായി വല കുലുക്കിയത്.
യുവേഫ നാഷൻസ് ലീഗിൽ സ്പെയിനെതിരെ ഇംഗ്ലണ്ടിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സ്പെയിനെ തോൽപ്പിച്ചത്. ഐസ്‍ലാൻഡിനെ സ്വിറ്റ്സർലൻഡും തോൽപ്പിച്ചു. അന്താരാഷ്ട്ര സൌഹൃദ മത്സരത്തില്‍ ജോര്‍ദാനെതിരെ ക്രൊയേഷ്യ വിജയം പിടിച്ചടക്കി.
ആദ്യ പകുതിയിൽ നേടിയ ഗോളുകളാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. 16, 38 മിനിറ്റുകളിൽ റഹീം സ്റ്റർലിങ്ങും 29 ാം മിനിറ്റിൽ മാർക്കസ് റാഷ് ഫോർഡുമാണ് ഇംഗ്ലീഷ് നിരക്കായി വല കുലുക്കിയത്. രണ്ടാം പകുതിയിൽ സ്പെയിൻ തിരിച്ചടിച്ചെങ്കിലും രണ്ട് ഗോൾ മാത്രമേ മടക്കാനായുള്ളൂ. അൽക്കാസറും സെർജിയോ റാമോസുമായിരുന്നു സ്കോറർമാർ.
മറ്റൊരു മത്സരത്തിൽ ഐസ്‍ലാൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് സ്വിറ്റ്സർലാൻഡും തോൽപ്പിച്ചു. അതേസമയം, അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ജോർദാനെതിരെ ക്രൊയേഷ്യ ഒന്നിനെതിരെ രണ്ട് ഗോളിന്‍റെ ജയം നേടി.