< Back
Football
അര്‍ജന്റീനക്കെതിരെ ബ്രസീലിന് ജയം
Football

അര്‍ജന്റീനക്കെതിരെ ബ്രസീലിന് ജയം

Web Desk
|
17 Oct 2018 7:56 AM IST

മല്‍സരത്തിലുടനീളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ പന്തടക്കത്തിലും പാസുകളിലും ഏറെ മുന്നിലായിരുന്നു

സൗദി അറേബ്യയില്‍ നടന്ന സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ അര്‍ജന്റീനക്കെതിരെ ബ്രസീലിന് ജയം. ഇഞ്ചുറി ടൈമില്‍ നേടിയ ഏക ഗോളിലാണ് ജയം സ്വന്തമാക്കിയത്. 93-ാം മിനിറ്റില്‍ പ്രതിരോധക്കാരന്‍ മിറാന്‍ഡയാണ് ബ്രസീല്‍ ജയം കുറിച്ച ഗോള്‍ നേടിയത്. നെയ്മര്‍ എടുത്ത കോര്‍ണര്‍ കിക്ക് മിറാന്‍ഡ അര്‍ജന്റീനയിന്‍ വലയിലേക്ക് തലകൊണ്ട് ചെത്തിയിട്ടു. മല്‍സരത്തിലുടനീളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ പന്തടക്കത്തിലും പാസുകളിലും ഏറെ മുന്നിലായിരുന്നു. നെയ്മറിന്റെ നേതൃത്വത്തില്‍ ബ്രസീലിയന്‍ മുന്നേറ്റനിര അര്‍ജന്റീനയുടെ ഗോള്‍മുഖത്തേക്ക് ആക്രമണം നടത്തിയെങ്കിലും പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. നിശ്ചിത സമയം അവസാനിച്ചപ്പോഴും ബ്രസീലിന് അര്‍ഹിച്ച ഗോള്‍ സ്വന്തമാക്കാനായില്ല. ഇതോടെ മല്‍സരം സമനിലയിലേക്ക് നീങ്ങുമെന്നു തോന്നിച്ചുവെങ്കിലും മിറാന്‍ഡയുടെ മിന്നും ഗോളില്‍ ബ്രസീല്‍ ജയം നേടുകയായിരുന്നു.

Similar Posts