< Back
Football

Football
എെ.എസ്.എല്‍: ബ്ലാസ്റ്റേഴ്സിന് സമനില
|20 Oct 2018 9:28 PM IST
നാല്‍പ്പത്തിയെട്ടാം മിനിറ്റില്‍ സി.കെ.വിനീതിന്‍റെ ഗംഭീര മുന്നേറ്റത്തോടെ ബ്ലാസ്റ്റേഴ്സാണ് കളിയിലെ ആദ്യ ഗോളടിച്ചത്
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഡല്‍ഹി ഡൈനാമോസ് കേരള ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. നാല്‍പ്പത്തിയെട്ടാം മിനിറ്റില്‍ സി.കെ.വിനീതിന്‍റെ ഗംഭീര മുന്നേറ്റത്തോടെ ബ്ലാസ്റ്റേഴ്സാണ് കളിയിലെ ആദ്യ ഗോളടിച്ചത്. പക്ഷെ, എണ്‍പത്തിനാലാം മിനിറ്റില്‍ ഡല്‍ഹി തിരിച്ചടിച്ചു.
എക്സ്ട്ര ടൈമില്‍ പെനാല്‍ട്ടി ബോക്സിനുള്ളില്‍ നിന്ന് ബ്ലാസ്റ്റേഴ്സിന്‍റെ സി.കെ. വിനീത് ഫൌള്‍ ചെയ്യപ്പെട്ടങ്കിലും പെനാല്‍ട്ടി ലഭിച്ചില്ല. കയ്യെത്തും ദൂരത്ത് നിന്നാണ് ബ്ലാസ്റ്റേഴ്സിന് വിജയം നഷ്ടമായത്. ഇതോടെ മൂന്ന് മത്സരങ്ങളില്‍ രണ്ട് സമനിലയും ഒരു വിജയവുമായി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. മൂന്ന് മത്സരങ്ങളിലും വിജയം നേടാനാവാതെ ഡല്‍ഹി എട്ടാം സ്ഥാനത്തുമാണ്.