< Back
Football
ലീഗ് മത്സരങ്ങളില്‍ ജയവും തോല്‍വിയുമായി വമ്പന്‍ ടീമുകള്‍
Football

ലീഗ് മത്സരങ്ങളില്‍ ജയവും തോല്‍വിയുമായി വമ്പന്‍ ടീമുകള്‍

Web Desk
|
21 Oct 2018 8:22 AM IST

ലീഗ് മത്സരങ്ങളില്‍ ജയവും തോല്‍വിയുമായി വമ്പന്‍ ടീമുകള്‍. ലാലീഗയില്‍ ബാഴ്സ ജയം നേടിയപ്പോള്‍ റയലിനെ ലവാന്റ അട്ടിമറിച്ചു. ഇറ്റാലിയന്‍ ലീഗില്‍ യുവാന്റസിനെ ജനോവ സമനിലയില്‍ തളച്ചു.

പ്രീമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ ചെല്‍സിയും-മാഞ്ചസ്റ്റര്‍ യുണൈറ്റഡും സമനിലയില്‍ പിരിഞ്ഞു. അതേസമയം ഫ്രഞ്ച് ലീഗില്‍ പി.എസ്.ജി തകര്‍പ്പന്‍ ജയം നേടി.

9 മത്സരങ്ങലില്‍ റയലിന്റെ മൂന്നാം തോല്‍വിയാണിത്. ആറാം മിനുട്ടില്‍ ജോസ് ലൂയിസും പതിമൂന്നാം മിനുട്ടില്‍ റോജര്‍ മാര്‍ട്ടിയുമാണ് ലവാന്റക്കായി ലക്ഷ്യം കണ്ടത്. മാര്‍സലോയാണ് റയല്‍മാഡ്രിഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. ശക്തരായ സെവിയ്യയെ രണ്ടിനെതിരെ നാല് ഗോളിന് ബാഴ്സ തകര്‍ത്തു. മെസി, കുട്ടീഞ്ഞോ, ഇവാന്‍ റാകിടിച്ച്, ലൂയിസ് സുവാരസ് എന്നിവരാണ് ബാഴ്സയുടെ സ്കോറര്‍മാര്‍.

മത്സരത്തിനിടെ പരിക്കേറ്റ ലയണല്‍ മെസിക്ക് ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമായേക്കും. ഇറ്റാലിയന്‍ ലീഗില്‍ ജെനോവ യുവന്റസിനെ സമനിലയില്‍ തളച്ചു. യുവന്റസിനായി റൊണാള്‍ഡോ ലക്ഷ്യം കണ്ടു. പ്രീമിയര്‍ ലീഗില്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. അതേസമയം ഫ്രഞ്ച് ലീഗില്‍ ആമിയന്‍സിനെ പി.എസ്.ജി മറുപടിയില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തു.

Similar Posts