< Back
Football

Football
ഐ ലീഗ് ഫുട്ബോളിന്റെ പുതിയ സീസണ്‍ ഇന്ന് തുടക്കം
|26 Oct 2018 7:04 AM IST
ലീഗില്‍ കേരളത്തിന്റെ ഏകടീമായ ഗോകുലം എഫ്.സിയുടെ ആദ്യമത്സരം നാളെ കോഴിക്കോട് വെച്ച് നടക്കും.
ഐ ലീഗ് ഫുട്ബോളിന്റെ പുതിയ സീസണ്‍ ഇന്ന് കോയമ്പത്തൂരില്‍ തുടക്കമാകും. വൈകീട്ട് അഞ്ച് മണിക്ക് ഇന്ത്യന്‍ ആരോസും ചെന്നൈ സിറ്റിയും തമ്മിലാണ് ഉദ്ഘാടന മത്സരം. ലീഗില്‍ കേരളത്തിന്റെ ഏകടീമായ ഗോകുലം എഫ്.സിയുടെ ആദ്യമത്സരം നാളെ കോഴിക്കോട് വെച്ച് നടക്കും.
മോഹന്‍ബഗാനാണ് ഗോകുലത്തിന്റെ എതിരാളികള്‍. 10 സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 ടീമുകളാണ് ലീഗിലുള്ളത്. ആറുമാസം നീണ്ടു നില്‍ക്കും. ജമ്മു കശ്മീരിൽനിന്നുള്ള റിയൽ കശ്മീർ എഫ്.സിയാണ് ലീഗിലെ ഏക പുതുമുഖം. റിയലിനെ സ്പോണ്‍സര്‍ ചെയ്യുന്നത് ലോകോത്തോര കായിക ഉപകരണ നിര്‍മ്മാണ കമ്പനിയായ അഡിഡാസാണ്.