< Back
Football
ഐ ലീഗിന് സമനിലയോടെ തുടക്കം
Football

ഐ ലീഗിന് സമനിലയോടെ തുടക്കം

Web Desk
|
27 Oct 2018 8:35 PM IST

ആദ്യ പകുതിയിൽ കളം നിറഞ്ഞ് കളിച്ചത് മോഹൻ ബഗാൻ. രണ്ട് ഷോട്ടിന് അപ്പുറത്തേക്ക് ഗോകുലത്തിന് മുന്നേറാൻ സാധിച്ചില്ല. 

ഐ ലീഗിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്.സി - മോഹൻ ബഗാൻ മത്സരം സമനിലയിൽ. മോഹൻ ബഗാന്‍റെ സെൽഫ് ഗോളിലൂടെ ആയിരുന്നു ഗോകുലം സമനില പിടിച്ചത്. കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.

ആദ്യ പകുതിയിൽ കളം നിറഞ്ഞ് കളിച്ചത് മോഹൻ ബഗാൻ. രണ്ട് ഷോട്ടിന് അപ്പുറത്തേക്ക് ഗോകുലത്തിന് മുന്നേറാൻ സാധിച്ചില്ല. കഴിഞ്ഞ തവണ ഗോകുലം എഫ്.സിക്കൊപ്പമുണ്ടായിരുന്ന ഹെൻറി കിസിക്കെ ഇത്തവണ ഗോകുലത്തിന് വില്ലനായി. 23 ാം മിനിറ്റിൽ ഗോളെന്നുറച്ച കിസിക്കെയുടെ ഷോട്ട് അഭിഷേക് ദാസ് തട്ടിയകറ്റി. 40 മിനിട്ടിൽ അർജിത് ബാഗ്വേയ് യുടെ ഫ്രീ കിക്കിൽ ഹെൻറി കിസിക്കെ ഗോകുലത്തിന്‍റെ ഗോൾ വല കുലുക്കി.

രണ്ടാം പകുതിയിൽ അലസത മറികടന്ന് ഗോകുലം മത്സരത്തിലേക്ക് തിരിച്ചെത്തി. കാണികളുടെ ആരവത്തിൽ ബഗാന്‍റെ ഗോൾ വല ലക്ഷ്യമാക്കി അന്‍റോർണിയോ ജർമ്മന്‍റെ നീക്കങ്ങൾ. കാണികളുടെ അകമഴിഞ്ഞ പിന്തുണയിൽ അവസാന നിമിഷവും വിജയത്തിനായി ഗോകുലം പൊരുതി. പക്ഷേ ലക്ഷ്യം കാണാനായില്ല. ഒടുവിൽ ഗോകുലത്തിന് ആദ്യ മത്സരത്തിൽ സമനിലയിൽ തൃപ്തിപ്പെടേണ്ടി വന്നു.

Similar Posts