< Back
Football
‘തിരിച്ച് വന്നെന്ന് പറഞ്ഞേക്ക്’ ബ്ലാസ്റ്റേഴ്സിന് വിജയതുല്യമായ സമനില
Football

‘തിരിച്ച് വന്നെന്ന് പറഞ്ഞേക്ക്’ ബ്ലാസ്റ്റേഴ്സിന് വിജയതുല്യമായ സമനില

Web Desk
|
29 Oct 2018 9:28 PM IST

ആദ്യ പകുതിയില്‍ 2-0ന് പിന്നിലായ ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് തിരിച്ച് വന്നത്.

ആവേശമുണര്‍ത്തിയ 90 മിനിറ്റുകളില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയതുല്യമായ സമനില. എെ.എസ്.എല്ലില്‍ ജംഷദ്പൂര്‍ എഫ്.,സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയതുല്യമായ സമനില. ആദ്യ പകുതിയില്‍ 2-0ന് പിന്നിലായ ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് തിരിച്ച് വന്നത്.

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ജംഷദ്പൂര്‍ എഫ്,സി ടിം കാഹിലിലൂടെ ആദ്യ ഗോള്‍ നേടി. പിന്നീട് മൈക്കിള്‍ സൂസൈരാജ് 31ആം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് കൊണ്ട് ജംഷദ്പൂരിനായി വീണ്ടും സ്കോര്‍ ചെയ്തു. പക്ഷെ, 71ആം മിനിറ്റില്‍ സ്റ്റൊജാനൊവിക്കും 85ആം മിനിറ്റില്‍ സി.കെ വിനീതിലൂടെയും ബ്ലാസ്റ്റേഴ്സ് ജംഷദ്പൂര്‍ എഫ്.സിക്കെതിരെ സമനില പൊരുതി നേടി.

Similar Posts