< Back
Football

Football
രണ്ടാം ജയം ലക്ഷ്യമിട്ട് ബ്ലാസ്‌റ്റേഴ്‌സ്
|29 Oct 2018 7:24 AM IST
മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ്.
ഐ.എസ്.എല്ലില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ജംഷഡ്പൂര്‍ എഫ്.സിയാണ് എതിരാളി. മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ്. നാല് മത്സരങ്ങള്‍ കളിച്ച ജംഷഡ്പൂര്‍ ഒരു ജയവും മൂന്ന് സമനിലയുമാണ് നേടിയത്. വൈകീട്ട് 7.30ന് ജംഷഡ്പൂരിലാണ് മത്സരം.