< Back
Football
കോച്ച് മാറി; ഇത് റയല്‍ മാഡ്രിഡിന്‍റെ തിരിച്ച് വരവ്
Football

കോച്ച് മാറി; ഇത് റയല്‍ മാഡ്രിഡിന്‍റെ തിരിച്ച് വരവ്

സനു ഹദീബ
|
4 Nov 2018 6:51 AM IST

തിരില്ലാത്ത 2 ഗോളിന് വല്ലഡോലിഡിനെയാണ് റയല്‍ പരാജയപ്പെടുത്തിയത്

സ്പാനിഷ് ലീഗില്‍ പുതിയ കോച്ചിന് കീഴില്‍ ആദ്യ മത്സരത്തിനിറങ്ങിയ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത 2 ഗോളിന് വല്ലഡോലിഡിനെയാണ് റയല്‍ പരാജയപ്പെടുത്തിയത്. 83 ആം മിനിറ്റില്‍ വല്ലഡോലിഡ് പ്രതിരോധ താരം കിക്കോയുടെ സെല്‍ഫ് ഗോളിലാണ് റയല്‍ ആദ്യം മുന്നിലെത്തിയത്. അവസാന മിനിറ്റില്‍ നായകന്‍ സെര്‍ജിയോ റാമോസ് പെനല്‍റ്റിയിലൂടെ റയലിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് പുറത്താക്കപ്പെട്ട കോച്ച് ജൂലന്‍ ലോപറ്റേഗിക്ക് പകരക്കാരനായാണ് സാന്റിയാഗോ സൊളാരി റയല്‍ കോച്ചായി ചുമതലയേറ്റത്. ജയത്തോടെ റയല്‍ ആറാം സ്ഥാനത്തേക്ക് കയറി.

മറ്റൊരു മത്സരത്തില്‍ കരുത്തരായ അത്ലറ്റികോ മാഡ്രിനെ ലഗാനസ് സമനിലയിലില്‍ തളച്ചു. ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്സണലും ലിവര്‍പൂളും ഏറ്റുമുട്ടിയപ്പോള്‍ ഒന്നാം മിനിറ്റല്‍ ജെയിംസ് മില്‍നര്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. 82ആം മിനിറ്റില്‍ അലക്സാണ്ട്രെ ലെക്കാസിറ്റെ ആഴ്സണലിനെ ഒപ്പമെത്തിച്ചു

മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബേണ്‍മൌത്തിനെതിരെ ജയം നേടി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായാരുന്നു യുനൈറ്റഡിന്റെ ജയം.

Similar Posts