< Back
Football
മഞ്ഞക്കടല്‍  ആര്‍ത്തിരമ്പുമോ ? മഞ്ഞപ്പടയുടെ ഇനിയുള്ള പ്രതീക്ഷകള്‍...
Football

മഞ്ഞക്കടല്‍ ആര്‍ത്തിരമ്പുമോ ? മഞ്ഞപ്പടയുടെ ഇനിയുള്ള പ്രതീക്ഷകള്‍...

Web Desk
|
12 Nov 2018 10:05 AM IST

കൊട്ടും കുരവയും ആർപ്പു വിളികളുമായാണ് മഞ്ഞപ്പടയൊന്നാകെ വീണ്ടും കൊച്ചിയിലെത്തിയത്. എന്നാൽ ആരാധകരോട് ടീം നീതി പുലർത്തിയെന്നു പറയാനാവില്ല.

ടീമിന്‍റെ തുടർച്ചയായ രണ്ടാം തോൽവിയിലും ഒട്ടും നിരാശരല്ല ബ്ലാസ്റ്റേഴ്സിന്‍റെ കടുത്ത ആരാധകരായ മഞ്ഞപ്പട. സ്വന്തം ഗ്രൗണ്ടിൽ വീണ്ടും തോറ്റെങ്കിലും അടുത്ത മത്സരത്തിൽ ടീം ശക്തമായി തിരിച്ച് വരുമെന്ന പ്രതീക്ഷയിലാണവർ.

കൊട്ടും കുരവയും ആർപ്പു വിളികളുമായാണ് മഞ്ഞപ്പടയൊന്നാകെ വീണ്ടും കൊച്ചിയിലെത്തിയത്. എന്നാൽ ആരാധകരോട് ടീം നീതി പുലർത്തിയെന്നു പറയാനാവില്ല. നാലു സമനിലകൾ. പിന്നാലെ ഇപ്പോൾ തുടർച്ചയായ രണ്ടാം തോൽവിയും. പക്ഷെ സ്വന്തം ടീം അടുത്ത മത്സരത്തിൽ ജയിച്ച് കേറുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

കളിമറന്ന ബ്ലാസ്റ്റേഴ്സിനെതിരെ ചിലർ പലപ്പോഴായി വിമർശനം ഉന്നയിച്ചെങ്കിലും ഗാലറിക്ക് പുറത്തിറങ്ങിയ ചിലരുടെ പ്രതികരണം നേരെ മറിച്ചായിരുന്നു. പരീക്ഷണങ്ങൾ പലതും നടത്തിയെങ്കിലും കൊമ്പന്മാർ കൊച്ചിയിൽ ഒരു വിജയം കണ്ടിട്ട് രണ്ടു സീസണുകൾ പിന്നിടുന്നു. ലോകത്തെ തന്നെ മികച്ച ആരാധക പിന്തുണയുള്ള ടീമായി ബ്ലാസ്റ്റേഴ്സിനെ മാറ്റിയ മഞ്ഞപ്പടയോട് വാക്കു പാലിക്കാനെങ്കിലും അടുത്ത മത്സരം വിജയിച്ചേ മതിയാവു ജിങ്കനും സംഘത്തിനും.

Similar Posts