< Back
Football
നെയ്മര്‍ ഗോളില്‍ ജയിച്ചു കയറി ബ്രസീല്‍
Football

നെയ്മര്‍ ഗോളില്‍ ജയിച്ചു കയറി ബ്രസീല്‍

Web Desk
|
17 Nov 2018 9:59 AM IST

ബ്രസീൽ താരം ഡനീലോ സിൽവയെ ബോക്സിനകത്ത് വെച്ച് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽട്ടിയാണ് നെയ്മർ ​ഗോളാക്കി മാറ്റിയത്.

നെയ്മറിന്റെ പെനാൽട്ടി ഗോളിന്റെ കരുത്തിൽ ഉറുഗ്വേക്കെതിരായ സൗഹൃദ മത്സരത്തിൽ ബ്രസീലിന് ജയം. ലോക കപ്പിന് ശേഷം ബ്രസീലിന്റ തുടർച്ചയായ അഞ്ചാം വിജയമാണിത്. ഉറുഗ്വക്കെതിരായ ഗോളോടെ, ഫുട്ബോൾ ഇതിഹാസം പെലെക്കും(77), സൂപ്പർ താരം റൊണാൾഡോക്കും(62) ഒപ്പം, ബ്രസീലിനായി തന്റെ അറുപതാമത്തെ ഗോളും നെയ്മർ സ്വന്തം പേരിൽ കുറച്ചു.

ബ്രസീൽ താരം ഡനീലോ സിൽവയെ ബോക്സിനകത്ത് വെച്ച് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽട്ടിയാണ് നെയ്മർ ഗോളാക്കി മാറ്റിയത്. പന്തിനായുള്ള പോരാട്ടത്തിനിടെ ഉറുഗ്വേ ഡിഫൻഡർ ഡീഗോ ലസാൾട്ടിന്റെ കാൽ തട്ടി ഡനീലോ വീഴുകയായിരുന്നു. ശക്തമായ മത്സരമാണ് ആദ്യം മുതൽ ഇരു ടീമുകളും കാഴ്ചവെച്ചത്. ഇരു ടീമുകൾക്കുമായി ലഭിച്ച അവസരങ്ങൾ പക്ഷേ ഗോളാക്കി മാറ്റുന്നതിൽ പരാജയമായിരുന്നു. ഗോളെന്നു തോന്നിച്ച ഉറുഗ്വേയുടെ പല നീക്കങ്ങളും പരാജയപ്പെടുത്തിയ ലിവർപൂളിന്റെ ബ്രസീൽ ഗോൾകീപ്പർ അലിസൻ ആണ് കളിയുടെ ഗതി നിർണയിച്ചത്.

Similar Posts