< Back
Football
ഐ ലീഗില്‍ ഗോകുലം കേരള എഫ്സിക്ക് തുടർച്ചയായ രണ്ടാം ജയം 
Football

ഐ ലീഗില്‍ ഗോകുലം കേരള എഫ്സിക്ക് തുടർച്ചയായ രണ്ടാം ജയം 

Web Desk
|
18 Nov 2018 9:58 PM IST

നിലവിലെ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം തോല്‍പിച്ചത്

ഐ ലീഗില്‍ ഗോകുലം കേരള എഫ്സിക്ക് തുടർച്ചയായ രണ്ടാം ജയം. നിലവിലെ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം തോല്‍പിച്ചത്. 60ാം മിനുറ്റില്‍ രാജേഷാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്. രണ്ടു സമനിലക്കും ഒരു തോല്‍വിക്കും ശേഷം അവസാന ഹോം മാച്ചില്‍ വടക്കുകിഴക്കന്‍ ശക്തികളായ ലജോങിനെതിരെ നേടിയ ആധികാരിക വിജയം സ്വന്തമാക്കിയാണ് ഗോകുലം വീണ്ടും സ്വന്തം തട്ടകത്ത് പന്ത് തട്ടാനിറങ്ങിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 8 പോയിന്‍റുമായി ഗോകുലം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Similar Posts