< Back
Football

Football
നാഷന്‍സ് ലീഗ്, ജര്‍മ്മനിക്ക് സമനില
|20 Nov 2018 7:22 AM IST
സമനിലയോടെ നെതര്‍ലന്‍ഡ്‌സ് സെമി ഉറപ്പിച്ചു, ജര്‍മ്മനി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
യുവേഫ നാഷന്‍സ് ലീഗില്‍ നിര്‍ണായക മത്സരത്തില്‍ ജര്‍മ്മനിക്ക് സമനില. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ജര്‍മ്മനിയെ അവസാന അഞ്ച് മിനിറ്റിലാണ് നെതര്‍ലന്‍ഡ്‌സ് സമനിലയില്‍ കുരുക്കിയത്. 85ആം മിനിറ്റില്‍ ക്വിന്‍സി പ്രോംസും 91ആം മിനിറ്റില്‍ വാന്‍ ഡിജ്കുമാണ് നെതര്‍ലന്‍ഡ്‌സിനായി ഗോള്‍ നേടിയത്.

ടിമോയും ലെറോയുമാണ് ജര്‍മ്മനിയുടെ സ്‌കോറര്‍മാര്‍. സമനിലയോടെ നെതര്‍ലന്‍ഡ്‌സ് സെമി ഉറപ്പിച്ചു, ജര്‍മ്മനി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, ഫ്രാന്‍സാണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത്.
