< Back
Football
ദിദിയര്‍ ദ്രോഗ്ബ വിരമിച്ചു 
Football

ദിദിയര്‍ ദ്രോഗ്ബ വിരമിച്ചു 

Web Desk
|
22 Nov 2018 11:07 AM IST

20 വര്‍ഷം നീണ്ട കരിയറിനാണ് ഇതോടെ അവസാനമായത്. ചെല്‍സിക്കായി 381 മത്സരങ്ങളില്‍ നിന്നും 164 ഗോളുകള്‍ നേടിയിട്ടുണ്ട് ദിദിയര്‍ ദ്രോഗ്ബ

ഐവറികോസ്റ്റ് സ്ട്രൈക്കറും മുന്‍ ചെല്‍സി താരവുമായ‍ ദിദിയര്‍ ദ്രോഗ്ബ കളിയില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 20 വര്‍ഷം നീണ്ട കരിയറിനാണ് ഇതോടെ അവസാനമായത്. ചെല്‍സിക്കായി 381 മത്സരങ്ങളില്‍ നിന്നും 164 ഗോളുകള്‍ നേടിയിട്ടുണ്ട് ദിദിയര്‍ ദ്രോഗ്ബ. ഐവറികോസ്റ്റിനു വേണ്ടി 105 മത്സരങ്ങളില്‍ നിന്നും 65 ഗോളുകളും നേടി. ചെല്‍സിക്ക് 4 പ്രീമിയര്‍ ലീഗ് കിരീടവും 2012ലെ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് ദ്രോഗ്ബ.

18 മാസങ്ങള്‍ക്ക് മുമ്പാണ് ചെല്‍സിയില്‍ നിന്നും അദ്ദേഹം പടിയിറങ്ങിയത്. അമേരിക്കന്‍ ക്ലബിനു വേണ്ടിയാണ് അവസാനമായി ദ്രോഗ്ബ ബൂട്ടുകെട്ടിയത്. 23ാം വയസ്സിലാണ് ദ്രോഗ്ബ ഫുട്ബോള്‍ കരിയറിന് തുടക്കമിടുന്നത്. 2006-2007, 2009-2010 വര്‍ഷങ്ങളില്‍ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ടിനും അര്‍ഹനായിട്ടുണ്ട്. 20 വര്‍ഷം നീണ്ട ഫുട്ബോള്‍ കരിയറില്‍ ഒട്ടേറെ നേട്ടങ്ങള്‍ ദ്രോഗ്ബയെ തേടിയെത്തി. ഐവറി കോസ്റ്റിന്റെ എക്കാലത്തേയും മികച്ച സ്ട്രൈക്കര്‍മാരിലൊരാളാണ് ദ്രോഗ്ബ.

Related Tags :
Similar Posts