< Back
Football
ഇരുപതാം നമ്പര്‍ ജേഴ്‍സിയില്‍ മോദി...
Football

ഇരുപതാം നമ്പര്‍ ജേഴ്‍സിയില്‍ മോദി...

Web Desk
|
2 Dec 2018 11:49 AM IST

ഇന്ത്യയില്‍ അത്രത്തോളം ജനപ്രിയരാണ് അര്‍ജന്‍റീനന്‍ ഫുട്ബോള്‍ താരങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫുട്ബോളും അര്‍ജന്‍റീനയും പരസ്പരപൂരകങ്ങളാണ്. അത്രത്തോളം കാല്‍പ്പന്തുകളിയെ സ്നേഹിക്കുന്നവര്‍. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാല്‍പ്പന്ത് കളിയുടെ തട്ടകമായ അര്‍ജന്‍റീനയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫന്‍റിനോ ഒരു സമ്മാനം നല്‍കി. ഒരു നീല ജേഴ്‍സിയായിരുന്നു ആ സമ്മാനം. ജി20 എന്ന നമ്പറില്‍ മോദി എന്ന് എഴുതിയ ജേഴ്‍സിയാണ് ഫിഫ പ്രസിഡന്‍റ്, പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്.

അര്‍ജന്‍റീനയും ഫുട്‌ബോളും ഇന്ത്യയെ സ്വാധീനിച്ചതിനെ കുറിച്ച് സമ്മിറ്റിനു മുന്നോടിയായി 'യോഗ ഫോര്‍ പീസ്' എന്ന പരിപാടിയില്‍ പങ്കെടുത്ത് പ്രധാന മന്ത്രി സംസാരിച്ചു. ഫുട്ബോളിനെ കുറിച്ച് ആലോചിക്കാതെ അ‍ര്‍ജന്‍റീനയിലേക്ക് വരാന്‍ കഴിയില്ലെന്ന് മോദി പറഞ്ഞു. ഇന്ത്യയില്‍ അത്രത്തോളം ജനപ്രിയരാണ് അര്‍ജന്‍റീനന്‍ ഫുട്ബോള്‍ താരങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ തത്വചിന്തകളെയും സംഗീതവും നൃത്തവും ഉള്‍പ്പെടെയുള്ള കലാരൂപങ്ങളെയും അര്‍‍ജന്‍റീന ഇഷ്ടപ്പെടുമ്പോള്‍ ഇന്ത്യയില്‍ അര്‍ജന്‍റീനയിലെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളതെന്നും മോദി പറഞ്ഞു. അര്‍ജന്‍റീനയുടെ ഇതിഹാസ താരങ്ങളായ മറഡോണയ്ക്കും ലയണല്‍ മെസിക്കും സ്വപ്നതുല്യമായ ആരാധകരാണ് ഇന്ത്യയിലുള്ളതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Similar Posts