< Back
Football
ബ്ലാസ്റ്റേഴ്‌സ് ആരാധകരെ  വിമര്‍ശിച്ച് ജര്‍മന്‍ ഇതിഹാസം
Football

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വിമര്‍ശിച്ച് ജര്‍മന്‍ ഇതിഹാസം

Web Desk
|
5 Dec 2018 3:19 PM IST

ഒരു മത്സരത്തില്‍ ഇഷ്ടപ്പെടുന്ന ഫലം എപ്പോഴും കിട്ടണമെന്നില്ല. എല്ലായിടത്തും അങ്ങനെ തന്നെയാണ് ലോതര്‍ മാത്തേവൂസ് പറഞ്ഞു

ജര്‍മന്‍ ഇതിഹാസ താരം ലോതര്‍ മാത്തേവൂസാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ വിമര്‍ശിച്ചത്. 1990ല്‍ ജര്‍മനിയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ഇതിഹാസ താരമാണ് അദ്ദേഹം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാത്തേവൂസ്. ഐഎസ്എല്‍ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടർന്ന് ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിക്കാൻ ആരാധകർ ആഹ്വാനം നടത്തിയിരുന്നു.

ഒരു മത്സരത്തില്‍ ഇഷ്ടപ്പെടുന്ന ഫലം എപ്പോഴും കിട്ടണമെന്നില്ല. എല്ലായിടത്തും അങ്ങനെ തന്നെയാണ്. ആരാധകരുടെ പിന്തുണ എപ്പോഴും വേണം. ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ സമീപനമായിരുന്നു മുന്‍ ജര്‍മന്‍ താരം വ്യക്തമാക്കി.

ജംഷഡ്പുര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ പതിനായിരത്തില്‍ താഴെയുള്ള ആരാധകര്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനെ പിന്തുണയ്ക്കാനെത്തിയത്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പിന്തുണയ്‌ക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

Similar Posts