< Back
Football
ഹാട്രിക് നേടിയിട്ടും മികച്ച താരത്തിനുള്ള പുരസ്കാരം നിഷേധിച്ച് മുഹമ്മദ് സലാഹ്
Football

ഹാട്രിക് നേടിയിട്ടും മികച്ച താരത്തിനുള്ള പുരസ്കാരം നിഷേധിച്ച് മുഹമ്മദ് സലാഹ്

Web Desk
|
9 Dec 2018 2:12 PM IST

സിറ്റി ചെൽസിയോട് ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുകയും ചെയ്തതോടെ ലീഗിൽ ഒന്നാമതാണ് ലിവർപൂൾ

സലാഹിന്റെ ഹാട്രിക് നേട്ടത്തിന്റെ മികവിലാണ് ഇന്നലെ ബേണ്‍മൗത്തിനെ ലിവർപൂൾ തകർത്തത്. സിറ്റി ചെൽസിയോട് ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുകയും ചെയ്തതോടെ ലീഗിൽ ഒന്നാമതാണ് ലിവർപൂൾ.

കളിയിലുടനീളം നല്ല കളിയും ഹാട്രിക്ക് നേട്ടവും തികച്ച സലാഹായിരുന്നു കളിയിലെ താരം. എന്നാൽ പുരസ്കാരം സഹതാരം മിൽനറിന് നൽകുകയായിരുന്നു. പ്രീമിയര്‍ ലീഗില്‍ 500 കളി തികച്ചതിന്റെ സമ്മാനമായാണ് പുരസ്കാരം നൽകിയത്.

മാസ്മരിക കരിയറാണ് മിൽനറിന്റേത്. എന്തുകൊണ്ടും ഇന്ന് ഇതിനർഹൻ മിൽനറാണ് എന്ന് പറഞ്ഞുകൊണ്ടാണ് സലാഹ് പുരസ്കാരം മിൽനറിന് നൽകിയത്.

16 കളികളിൽ നിന്നും 42 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ലിവർപൂൾ. എന്നാൽ 41 പോയന്റുമായി തൊട്ടുതാഴെ തന്നെ സിറ്റിയുമുണ്ട്.

Similar Posts