< Back
Football
യൂറോപ്പ ലീഗ്; മിലാനെ തോല്‍പ്പിച്ച് ഒളിംപിയാക്കോസ്
Football

യൂറോപ്പ ലീഗ്; മിലാനെ തോല്‍പ്പിച്ച് ഒളിംപിയാക്കോസ്

Alwin Jose
|
14 Dec 2018 7:26 AM IST

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗ്രീക്ക് ക്ലബ് മിലാനെ തോല്‍പ്പിച്ചത്.

യൂറോപ്പ ലീഗില്‍ എ.സി മിലാനെതിരെ ഒളിംപിയാക്കോസിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗ്രീക്ക് ക്ലബ് മിലാനെ തോല്‍പ്പിച്ചത്. ഇതോടെ മിലാന്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

എഫ്.സി ക്രസ്‌നോഡറിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സെവിയ്യ തോല്‍പ്പിച്ചത്. എഫ്.കെ ക്വറബാഗിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ആഴ്‌സണല്‍ ജയിച്ചു. വിഡി എഫ്.സി ചെല്‍സി മത്സരം സമനിലയില്‍ കലാശിച്ചു.

Similar Posts