< Back
Football
വംശീയതക്കെതിരെ വിട്ടുവീഴ്ചയില്ലാതെ റൊണാള്‍ഡോ
Football

വംശീയതക്കെതിരെ വിട്ടുവീഴ്ചയില്ലാതെ റൊണാള്‍ഡോ

Web Desk
|
29 Dec 2018 1:07 PM IST

ഫുട്ബോളില്‍ വംശീയാധിക്ഷേപത്തിനു ഒരു സ്ഥാനവുമില്ലെന്ന് റൊണാള്‍ഡോ ഇന്സ്റ്റാഗ്രാമില്‍ കുറിച്ചു

ഇന്റര്‍ മിലാന്‍ ആരാധകരുടെ വംശീയാധിക്ഷേപത്തിനിരയായ നപ്പോളി താരം കാലിഡോ കൗലിബാലിക്ക് പിന്തുണ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കൗലിബാലിക്കൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ജുവന്റസ് സൂപ്പര്‍ താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

ഫുട്ബോളില്‍ വംശീയാധിക്ഷേപത്തിനു ഒരു സ്ഥാനവുമില്ലെന്ന് റൊണാള്‍ഡോ ഇന്സ്റ്റാഗ്രാമില്‍ കുറിച്ചു. “പരസ്പര ബഹുമാനമാണ് കാല്‍പന്തുകളിയുടെ മുഖമുദ്ര. എല്ലാതരത്തിലുമുള്ള വിവേചനത്തിനെതിരെ പുറം തിരിഞ്ഞു നില്‍ക്കുക.” റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

View this post on Instagram

Nel mondo e nel calcio Ci vorreberro sempre educazione e rispetto. No al razzismo e a qualunque offesa e discrimination!!!

A post shared by Cristiano Ronaldo (@cristiano) on

ബുധനാഴ്ച നടന്ന സീരി എ മാച്ചിലുടനീളം ഇന്റര്‍ മിലാന്‍ ആരാധകര്‍ കുരങ്ങു ശബ്ദദമുണ്ടാക്കിയാണ് കൗലിബാലിയെ അധിക്ഷേപിച്ചത്. ആരാധകരുടെ ശല്യം കാരണം സമ്മര്‍ദ്ദത്തിലായ കൗലിബാലിക്ക് മത്സരത്തില്‍ 2 മഞ്ഞ കാര്‍ഡുകള്‍ ലഭിച്ചിരുന്നു. മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് നപ്പോളി തോറ്റിരുന്നു.

Similar Posts