< Back
Football
“നിങ്ങളുടെ ആ ചങ്കിനെ മെന്‍ഷന്‍ ചെയ്യൂ?” സലാഹിന്റെ ചാറ്റ് വൈറല്‍ 
Football

“നിങ്ങളുടെ ആ ചങ്കിനെ മെന്‍ഷന്‍ ചെയ്യൂ?” സലാഹിന്റെ ചാറ്റ് വൈറല്‍ 

Web Desk
|
3 Jan 2019 5:38 PM IST

നിങ്ങള്‍ക്കും ഇതുപോലത്തെ സുഹൃത്തുക്കള്‍ ഉണ്ടോയെന്നാണ് സലയുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ലോവ്‌റെന്‍ ആരാധകരോട് ചോദിക്കുന്നത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പരാജയമറിയാതെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ലിവര്‍പൂള്‍. ലിവര്‍പൂള്‍ വിജയത്തിന് പിന്നില്‍ താരങ്ങള്‍ തമ്മിലുള്ള സൌഹൃദമാണെന്ന് മാനേജര്‍ ക്ലോപ് പറഞ്ഞിരുന്നു. ഇതിന് അടിവരയിടുന്നതാണ് ടീമംഗങ്ങളായ മുഹമ്മദ് സലയുടേയും ലോവ്‌റെന്നിന്റേയും വാട്‌സ് ആപ്പ് ചാറ്റ്.

View this post on Instagram

Do you have friend like this? If yes tag him. I will tag mine @mosalah @mosalah @mosalah @mosalah 😂😂😂😂 P.S. yes its 3.30 👍🏻

A post shared by Dejan Lovren (@dejanlovren06) on

വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത ലോവ്‌റെന്‍ തന്നെയാണ് ഈ തങ്ങള്‍ക്കിടയിലെ തമാശ പങ്കുവയ്ക്കുന്നത്. ലോവ്‌റെന്നിന് ന്യൂ ഇയര്‍ ആശംസ നേര്‍ന്ന് സലയാണ് സന്ദേശം അയച്ച് തുടങ്ങുന്നത്. തിരിച്ച് ലോവ്‌റെന്നും ആശംസ നേരുന്നു. പിന്നെയാണ് സല ആ കാര്യം വെളിപ്പെടുത്തുന്നത്. നാളത്തെ പരിശീലനം എപ്പോള്‍ തുടങ്ങുമെന്ന് അറിയുന്നതിന് വേണ്ടിയാണ് ഞാന്‍ നിങ്ങള്‍ 3.30ന് തന്നെയല്ലേയെന്നും സല ചോദിക്കുന്നു. നിങ്ങള്‍ക്കും ഇതുപോലത്തെ സുഹൃത്തുക്കള്‍ ഉണ്ടോയെന്നാണ് സലയുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ലോവ്‌റെന്‍ ആരാധകരോട് ചോദിക്കുന്നത്. ലിവര്‍പൂളില്‍ അടുത്ത സുഹൃത്തുക്കളാണ് സലയും ലോവ്‌റെനും.

Similar Posts