< Back
Football
ലൈംഗികാരോപണക്കേസ്; ഡി.എന്‍.എ സാമ്പിള്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം 
Football

ലൈംഗികാരോപണക്കേസ്; ഡി.എന്‍.എ സാമ്പിള്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം 

Web Desk
|
11 Jan 2019 11:56 AM IST

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് എതിരായ ലൈംഗികാരോപണക്കേസില്‍ പുതിയ നീക്കവുമായി അന്വേഷണ സംഘം. 

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് എതിരായ ലൈംഗികാരോപണക്കേസില്‍ പുതിയ നീക്കവുമായി അന്വേഷണ സംഘം. അന്വേഷണത്തിന്റെ ഭാഗമായി ലാസ് വെഗാസ് പൊലീസ് താരത്തിന്റെ ഡി.എന്‍.എ സാമ്പിള്‍ ആവശ്യപ്പെട്ടു. എത്രയും വേഗത്തില്‍ സാമ്പിളുകള്‍ കൈമാറാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണിതെന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭിഭാഷകന്റെ പ്രതികരണം.

2009ല്‍ ലാസ് വെഗാസിലെ ഹോട്ടല്‍മുറിയില്‍ വെച്ച് റൊണാള്‍ഡോ പീഡിപ്പിച്ചു എന്ന അമേരിക്കന്‍ മോഡലിന്റെ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് താരം റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നതിന് മുമ്പായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പീഡനം പുറത്ത് പറയാതിരിക്കാന്‍ 375,000 ഡോളര്‍ നല്‍കിയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. അതേസമയം ആരോപണങ്ങള്‍ തള്ളി റൊണാള്‍ഡോയും താരത്തിന്റെ അഭിഭാഷകനും നേരത്തെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ മോഡലും അവരുടെ അഭിഭാഷകനും പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ്.

പരസ്പര സമ്മതത്തോടെ നടന്ന പ്രവൃത്തിയാണെന്നു റൊണാള്‍ഡോ ആവര്‍ത്തിച്ചു പറഞ്ഞിരുന്നതിനാല്‍ തന്നെ ഡി.എന്‍.എ പരിശോധനയില്‍ റൊണാള്‍ഡോ കുടുങ്ങാനാണ് സാധ്യത. ഈ ആരോപണം ഒക്ടോബറില്‍ ഉയര്‍ന്നു വന്നപ്പോള്‍ തന്നെ റൊണാള്‍ഡോയും അദ്ദേഹത്തിന്റെ അഭിഭാഷകരും അത് ഒരു ബലാത്സംഗം ആയിരുന്നു എന്ന കാര്യം നിഷേധിച്ചിരുന്നു.

Similar Posts