< Back
Football
എഫ്.എ കപ്പില്‍ നാളെ ക്ലാസിക് പോരാട്ടം 
Football

എഫ്.എ കപ്പില്‍ നാളെ ക്ലാസിക് പോരാട്ടം 

Web Desk
|
25 Jan 2019 10:01 PM IST

ഇന്ത്യൻ സമയം 1:30നാണ് മത്സരം 

പുതിയ മാനേജര്‍ സോല്‍ഷേറിന് കീഴിൽ അസാമാന്യ പ്രകടനം കാഴ്ച്ചവെക്കുന്ന യുണൈറ്റഡ് ആഴ്സണലിനെ നേരിടുന്നു. ഇന്ത്യൻ സമയം രാത്രി 1:30നാണ് മത്സരം.

പരിക്കു കാരണം ബെല്ലറിൻ കളിക്കാത്തത് ആഴ്സണലിന് ക്ഷീണം ചെയ്യും. അതോടാപ്പം സോല്‍ഷേര്‍ മാനേജറായതിന് ശേഷം അക്രമണം ശക്തമാക്കിയ ചുവപ്പ് ചെകുത്താന്മാരെ തളക്കലും പ്രയാസമായിരിക്കും. ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയ അവസാന മത്സരം 2-2ന് സമനിലയായിരുന്നു. എന്നാൽ മൗറീഞ്ഞോയായിരുന്നു അന്നത്ത മാഞ്ചസ്റ്റർ മാനേജർ.

എന്നാൽ ഇപ്പോഴത്തെ മാഞ്ചസ്റ്റർ അപകടം വിതക്കുന്ന കളിയാണ് പുറത്തെടുക്കുന്നതെന്ന് ആഴ്സണൽ മാനേജർ തുറന്ന് സമ്മതിക്കുന്നു. യുണൈറ്റഡ് വളരെ മാറിയിരിക്കുന്നു. പഴയ താരങ്ങൾ തന്നെയാണെങ്കിലും വലിയ പ്രകടനമാണവർ പുറത്തെടുക്കുന്നത്. അവരുടെ അവസാന മത്സരങ്ങൾ കണ്ടിരുന്നു. അസാമാന്യ പ്രകടനമാണ് ഓരോ താരങ്ങളും പുറത്തെടുക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പരീക്ഷണം തന്നെയാണിതെന്നും ആഴ്സണൽ മാനേജർ എമരി പറഞ്ഞു

എന്നാല്‍ ചെല്‍സിയെ തകര്‍ത്ത ആത്മവിശ്വസത്തിലായിരിക്കും ആഴ്സണല്‍ കളത്തിലിറങ്ങുക.

ചരിത്രത്തിൽ ഇരുടീമുകളും തമ്മില്‍ 229 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 98 മത്സരങ്ങൾ യുണെറ്റഡ് ജയിച്ചപ്പോൾ 82 മത്സരങ്ങൾ മാത്രമാണ് ആഴ്സണൽ സ്വന്തമാക്കിയത്. എഫ്.എ കപ്പിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സ്വന്തം സ്റ്റേഡിയത്തിലെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ആഴ്സണലിന് വിജയിക്കാനായത്. ഗണ്ണർ ആറ് മത്സരങ്ങളില്‍ ആഴ്സണലുമായി ഏറ്റുമുട്ടിയപ്പോള്‍ ഒരൊറ്റ മത്സരം മാത്രമാണ് വിജയിച്ചത്.

Similar Posts