
‘ഒരു തരി പ്രതീക്ഷയെങ്കിലും ബാക്കിനില്‍ക്കുമ്പോൾ സലക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതേ..’ അപേക്ഷയുമായി മെസി
|മൂന്ന് ദിവസമായി കാണാതായ അര്‍ജന്റീന ഫുട്‌ബോളര്‍ എമിലിയാനോ സലക്കായുള്ള തിരച്ചില്‍ നിര്‍ത്തരുതെന്ന അപേക്ഷയുമായി അർജന്റീനൻ സൂപ്പർ താരം ലയണൽ മെസി. സലയും പൈലറ്റ് ഡേവും ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷ പൊലിഞ്ഞതോടെ ഇവര്‍ക്കായുള്ള തിരച്ചില്‍ വ്യാഴാഴ്ച അവസാനിപ്പിച്ചിരുന്നു. മൂന്നുദിവസത്തെ തുടര്‍ച്ചയായ തിരച്ചിലിനൊടുവിലും യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ സലയ്ക്കായുള്ള തിരച്ചില്‍ നിര്‍ത്താന്‍ പൊലീസും അധികൃതരും തീരുമാനിക്കുകയായിരുന്നു. എന്നാൽ ജീവിച്ചിരിക്കാൻ ചെറിയൊരു സാധ്യതയെങ്കിലും അവശേഷിക്കുന്നതിനാൽ അധിക്യതർ തിരച്ചിൽ നിർത്തരുതെന്ന അപേക്ഷയുമായി ലോക ഇതിഹാസം താരം ലയണല്‍ മെസി.

‘ഒരു തരി പ്രതീക്ഷയെങ്കിലും ബാക്കിനില്‍ക്കുമ്പോൾ എമിലിയാനോയ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുകള്‍ക്കും എല്ലാ പിന്തുണയുമുണ്ടാകുമെന്നും സലക്കായി പ്രാർത്ഥിക്കുന്നു’ എന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ये à¤à¥€ पà¥�ें- അര്‍ജന്റീനന്‍ ഫുട്ബോള്‍ താരം സഞ്ചരിച്ചിരുന്ന വിമാനം കാണാതായി; താരത്തിന്റെ അവസാന ശബ്ദ സന്ദേശം ഇങ്ങനെ...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ കാര്‍ഡിഫ് സിറ്റിക്കുവേണ്ടി ശനിയാഴ്ച 19.3 ദശലക്ഷം ഡോളറിന് കരാര്‍ ഒപ്പിട്ടതിനു പിന്നാലെയാണ് കാണാതായത്. കാര്‍ഡിഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയായിരുന്നു ഇത്. ഫ്രഞ്ച് ക്ലബായ നാന്റസിലാണ് സല അതുവരെ കളിച്ചിരുന്നത്. അതിന് ശേഷം കാർഡീഫിലേക്ക് സഞ്ചരിക്കെയാണ് അപകടം സംഭവിക്കുന്നത്. വിമാനം തകരുന്നതിന് മുമ്പ് സല കുടുംബാംഗങ്ങുമായി നടത്തിയ സംസാരത്തിന്റെ പൂര്‍ണരൂപം പുറത്തുവന്നു. ‘ഒന്നര മണിക്കൂറിനുള്ളില്‍ എന്നെ കുറിച്ച് വിവരമൊന്നും നിങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെങ്കില്‍, എന്നെ കണ്ടെത്താന്‍ ആരെയെങ്കിലും പറഞ്ഞയക്കേണ്ടി വരുമോയെന്ന് എനിക്കറിയില്ല. എനിക്ക് ഭയമാകുന്നു’ എന്നായിരുന്നു സലയുടെ അവസാന വാക്കുകൾ.