< Back
Football
ജയിക്കാനാവാതെ ഗോകുലം; മോഹന്‍ ബഗാനോട് സമനില
Football

ജയിക്കാനാവാതെ ഗോകുലം; മോഹന്‍ ബഗാനോട് സമനില

Web Desk
|
30 Jan 2019 7:58 PM IST

ജയിക്കാനാവാതെ ഗോകുലം കേരള എഫ്.സി. ഇന്നത്തെ മത്സരത്തില്‍ കരുത്തരായ മോഹന്‍ ബഗാനോട് തോറ്റില്ലെന്ന് സമാധാനിക്കാം.

ഐലീഗില്‍ ജയിക്കാനാവാതെ ഗോകുലം കേരള എഫ്.സി. ഇന്നത്തെ മത്സരത്തില്‍ കരുത്തരായ മോഹന്‍ ബഗാനോട് തോറ്റില്ലെന്ന് സമാധാനിക്കാം. 2-2 എന്ന നിലയില്‍ ഇരു ടീമുകളും പിരിയുകയായിരുന്നു. 1-2 എന്ന സ്കോറിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ഗോകുലം സമനില വഴങ്ങിയത്. അതേസമയം മോഹൻ ബഗാനോട് ഇതുവരെ തോൽവി വഴങ്ങിയിട്ടില്ല എന്ന റെക്കോർഡ് കാത്തു സൂക്ഷിക്കാൻ ഗോകുലത്തിനായി.

മോഹന്‍ ബഗാനായി ഷില്‍ട്ടണ്‍ ഡിസില്‍വ, അയ്സര്‍ ഡിപാന്ത ഡിക്ക എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഗോകുലത്തിനായി മാര്‍ക്കസ് ജോസഫ് ഗോള്‍ നേടി. മറ്റൊന്ന് സെല്‍ഫ് ഗോളായിരുന്നു. ഗോകുലം താരത്തിന്റെ ക്രോസ് ക്ലിയർ ചെയ്യുന്നതിനിടെ ലാകിംകിമയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ തന്നെ കയറുകയായിരുന്നു. 14 മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി ഗോകുലം ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. 30 പോയിന്റുമായി ചെന്നൈ സിറ്റിയാണ് ഒന്നാമത്.

Related Tags :
Similar Posts