< Back
Football
കണ്ടെടുത്തത് ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹമെന്ന് സ്ഥിരീകരിച്ചു 
Football

കണ്ടെടുത്തത് ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹമെന്ന് സ്ഥിരീകരിച്ചു 

Web Desk
|
7 Feb 2019 8:38 AM IST

ജനുവരി 21-ന് ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപകടത്തില്‍ പെട്ടത്.

വിമാനയാത്രയ്ക്കിടെ കാണാതായ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം കണ്ടെടുത്തു. ഞായറാഴ്ച്ച രാത്രി ഇംഗ്ലീഷ് ചാനല്‍ കടലിന്റെ അടിത്തട്ടില്‍ നിന്ന് വിമാനത്തിന്റെ ഭാഗങ്ങളും മൃതദേഹവും കണ്ടെത്തിയിരുന്നു. ഇത് സലായുടെ മൃതദേഹമാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

എമിലിയാനോ സലയും പൈലറ്റ് ഡേവിഡ് ഇബോസ്റ്റണും

ജനുവരി 21-ന് ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപകടത്തില്‍ പെട്ടത്. തന്റെ പഴയ ക്ലബ്ബ് നാന്റെസ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല.

റിമോര്‍ട്ട് നിയന്ത്രിത വാഹനം ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ കടലിന്റെ അടിത്തട്ടിലായി വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. സലയെ കൂടാതെ ഡേവിഡ് ഇബോസ്റ്റണ്‍ എന്ന ബ്രിട്ടീഷ് പൈലറ്റ് മാത്രമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

Similar Posts