< Back
Football

Football
ലിവര്‍പൂളിന് മിന്നും ജയം
|6 April 2019 12:00 PM IST
എന്നാല്‍ മുപ്പത്താറാം മിനുട്ടില്‍ ഗോള്‍ മടക്കി ലിവര്‍പൂള്‍ സമനില പിടിച്ചു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടണെതിരെ ലിവര്‍പൂളിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ സതാംപ്ടണെ തറപറ്റിച്ചത്. കളി തുടങ്ങി ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ സതാംപ്ടണ്‍ ലിവര്‍പൂളിന്റെ വല കുലുക്കി.

എന്നാല്‍ മുപ്പത്താറാം മിനുട്ടില്‍ ഗോള്‍ മടക്കി ലിവര്‍പൂള്‍ സമനില പിടിച്ചു. വാശിയേറിയ മത്സരത്തില്‍ പിന്നീടൊരിക്കലും ഗോള്‍ വഴങ്ങാതിരുന്ന ലിവര്‍പൂര്‍, തുടര്‍ച്ചയായ രണ്ട് ഗോളുകള്‍ കൂടി നേടിയതോടെ ജയവും പിടിച്ചടക്കി.