
ബാലന്‍ ഡി ഓറിന് അര്‍ഹന്‍ മെസ്സിയല്ലെന്ന് ക്ലോപ്പ്
|കഴിഞ്ഞ സീസണില്‍ മെസ്സിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. 51ഗോളുകളും 22 അസിസ്റ്റും നേടിയ മെസ്സിക്ക് പക്ഷേ ലാലീഗ കിരീടം മാത്രമാണ് തന്‍റെ പേരില്‍ ചേര്‍ക്കാനായുള്ളൂ.
അടുത്ത മാസം നല്‍കാനിരിക്കുന്ന ബാലന്‍ ഡി ഓര്‍ പുരസ്കാരം ബാഴ്സയുടെ അര്‍ജന്‍റീന താരം മെസ്സിയെ പിന്തള്ളി ലിവര്‍പൂളിന്റെ ഡച്ച് പ്രതിരോധ താരം വാന്‍ ഡൈക്ക് നേടണമെന്ന് ലിവര്‍പൂള്‍ മാനേജര്‍ ക്ലോപ്പ്.
വാന്‍ ഡൈക്ക് കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനായി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് നേടികൊടുക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമാവാന്‍ വാന്‍ ഡൈക്കിനായിരുന്നു. കഴിഞ്ഞ സീസണില്‍ നിസ്സാര വ്യത്യാസത്തില്‍ പ്രീമിയര്‍ ലീഗ് നഷ്ടപ്പെട്ട ലിവര്‍പൂള്‍ ഈ സീസണില്‍ ഒരൊറ്റ പരാജയം പോലും രുചിക്കാതെ ഒന്നാം സ്ഥാനത്ത് മുന്നേറികൊണ്ടിരിക്കുകയാണ്.

ഫ്രഞ്ച് ഫുട്ബോള്‍ മാഗസിന്‍ നല്‍കുന്ന ഏറ്റവും മികച്ച ഫുട്ബോളര്‍ പുരസ്കാരമാണ് ബാലന്‍ ഡി ഓര്‍. അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച്ചവെക്കുന്ന മെസ്സി ബാലന്‍ ഡി ഓറിന് അര്‍ഹനാണെങ്കിലും ആറാമതൊരു ബാലന്‍ ഡി ഓര്‍ നല്‍കുന്നതിനേക്കാള്‍ നല്ലത് കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച വാന്‍ ഡൈക്കിന് നല്‍കലാണെന്ന് ക്ലോപ്പ് പറയുന്നു.
‘ഈ തലമുറയിലെ ഏറ്റവും മികച്ച താരത്തിനാണ് ബാലന്‍ ഡി ഓര്‍ പുരസ്കാരം നല്‍കുന്നതെങ്കില്‍ തീര്‍ച്ചയായും അതിനേറ്റവും അര്‍ഹന്‍ മെസ്സി തന്നെയാണ്. എന്നാല്‍ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനാണെങ്കില്‍ അത് നല്‍കേണ്ടത് വാന്‍ ഡൈക്കിനാണ്’ ക്ലോപ്പ് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ മെസ്സിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. 51ഗോളുകളും 22 അസിസ്റ്റും നേടിയ മെസ്സിക്ക് പക്ഷേ ലാലീഗ കിരീടം മാത്രമാണ് തന്‍റെ പേരില്‍ ചേര്‍ക്കാനായുള്ളൂ.