< Back
Football
ബ്ലാസ്റ്റേഴ്‌സിനെ കൊമ്പു കുത്തിച്ച് ഗോകുലം, ആവേശകളിയില്‍ സാറ്റ് തിരൂര്‍ 
Football

ബ്ലാസ്റ്റേഴ്‌സിനെ കൊമ്പു കുത്തിച്ച് ഗോകുലം, ആവേശകളിയില്‍ സാറ്റ് തിരൂര്‍ 

Web Desk
|
16 Dec 2019 8:44 AM IST

ഏഴ് ഗോളുകള്‍ കണ്ട കെ.പി.എല്ലിലെ ആവേശകരമായ മറ്റൊരു മത്സരത്തില്‍ 3നെതിരെ 4 ഗോളിനാണ് സാറ്റ് തിരൂര്‍ കണ്ണൂര്‍ സിറ്റി എഫ്.സിയെ തോല്‍പിച്ചത്...

കോഴിക്കോട് നടന്ന കേരള പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ഗോകുലം എഫ്.സിക്ക് ജയം. കേരള ബ്ലാസ്റ്റേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം എഫ്.സി പരാജയപ്പെടുത്തിയത്. ഐ.എസ്.എല്ലില്‍ ചുവടുറപ്പിക്കാന്‍ സാധിക്കാത്ത ബ്ലാസ്റ്റേഴ്‌സിന് കേരള പ്രീമിയര്‍ ലീഗിലും ആദ്യ ചുവട് പിഴച്ചു.

കളിയുടെ രണ്ടാം പകുതിയില്‍ ഗോകുലത്തിന്റെ ബ്യൂട്ടിന്‍ ആന്റണിയുടെ ബൈസിക്കിള്‍ കിക്ക്. ബ്ലാസ്റ്റേഴ്‌സ് താരം ഡങ്കലിന്റെ കാലില്‍ തട്ടി ഗോള്‍ പോസ്റ്റിലേക്ക്. ആദ്യ പകുതിയിലെ വിരസത ഒരു ഗോള്‍ വന്നതോടെ മാറി. ഇരു ടീമുകളും പിന്നീട് ഉണര്‍ന്ന് കളിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്‌സിന്റെയും ഗോകുലത്തിന്റെയും ആരാധകരും ആവേശത്തിലായി. എം.എസ്. ജിതിന്റെ നേതൃത്വത്തിലായിരുന്നു ഗോകുലത്തിന്റെ മുന്നേറ്റങ്ങള്‍.

What a win! What a start to KPL!! 💥💥💥 #GKFC #Malabarians #KPL

Posted by Gokulam Kerala FC on Sunday, December 15, 2019

ഇതിനിടെ റഫറിയുമായുള്ള വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍കീപ്പര്‍ കോച്ച് യൂസഫ് അന്‍സാരിക്ക് റെഡ് കാര്‍ഡ് ലഭിച്ചു.

മലപ്പുറം രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മറ്റൊരു മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് സാറ്റ് തിരൂര്‍ കണ്ണൂര്‍ സിറ്റി എഫ്‌.സിയെ പരാജയപ്പെടുത്തി. സാറ്റ് തിരൂരിനായി കമാറ നാല് ഗോളുകള്‍ അടിച്ചപ്പോള്‍ മുഹമ്മദ് ഫൈസല്‍, സിറാജുദീന്‍, അഭിജിത്ത് എന്നിവരായിരുന്നു കണ്ണൂര്‍ സിറ്റിക്കായി ഗോളുകള്‍ നേടിയത്. മുഹമ്മദ് ഫൈസലിലൂടെ ആദ്യ ഗോള്‍ നേടിയത് കണ്ണൂര്‍ സിറ്റി എഫ്.സിയായിരുന്നു. എന്നാല്‍ പിന്നീട് കമാറയുടെ നാല് ഗോള്‍ പ്രകടനം സാറ്റ് തിരൂരിനെ കളി ജയിപ്പിക്കുകയായിരുന്നു.

രണ്ട് ഗ്രൂപ്പായി നടക്കുന്ന മത്സരത്തില്‍ 10 ടീമുകളാണ് മത്സരിക്കുന്നത്. പ്രാഥമിക റൗണ്ടില്‍ ഓരോ ടീമിനും നാല് കളികള്‍ വീതമാണുള്ളത്. ഗ്രൂപ്പ് എയില്‍ ബ്ലാസ്റ്റേഴ്‌സിനും ഗോകുലത്തിനും പുറമേ ഗോള്‍ഡന്‍ ത്രെഡ് എഫ്‌സി, കോവളം എഫ്‌സി, ലൂക്ക എഫ്‌സി എന്നീ ടീമുകളാണുള്ളത്.

ഗ്രൂപ്പ് ബിയില്‍ കേരള പൊലീസ്, എഫ്.സി കേരള, സാറ്റ് തിരൂര്‍, കോലഞ്ചേരി എം.എ കോളജ്, കണ്ണൂര്‍ എഫ്.സി ടീമുകളും മത്സരിക്കുന്നു. ഓരോ ഗ്രൂപ്പുകളിലേയും ടീമുകള്‍ തമ്മില്‍ പരസ്പരം ഓരോ തവണ മത്സരിക്കും. എല്ലാ മത്സരങ്ങളും വൈകിട്ട് 3.30നാണ് നടക്കുക.

Kerala Premier League 2019-20 🏆 ആവേശം 🔥 ആഘോഷം 😍 ഇതാണ് മക്കളെ കളി ⚽ SAT 4 - 3 FCK

Posted by Kerala Football Association on Sunday, December 15, 2019

ഡിസംബര്‍ 22ന് ലൂക്ക സോക്കര്‍ ക്ലബിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. അതേ ദിവസം തന്നെ ഗോകുലം കേരള കോവളം എഫ് സിയെ നേരിടും.

Similar Posts