< Back
UAE
യുഎഇയിൽ ഇന്ധനവില കൂടും
UAE

യുഎഇയിൽ ഇന്ധനവില കൂടും

Web Desk
|
30 Sept 2025 11:10 PM IST

പെട്രോൾ ലിറ്ററിന് എട്ട് ഫിൽസ് വരെ വില കൂടും. ഡീസൽ വില ലിറ്ററിന് അഞ്ച് ഫിൽസുമാണ് വർധിക്കുക

അബുദബി: യുഎഇയിൽ നാളെ മുതൽ ഇന്ധനവില വർധിക്കും. പെട്രോൾ ലിറ്ററിന് എട്ട് ഫിൽസ് വരെ വില കൂടും. ഡീസൽ വില ലിറ്ററിന് അഞ്ച് ഫിൽസ് വർധിക്കും. പെട്രോൾ വിലയുടെ അടിസ്ഥാനത്തിൽ വിവിധ എമിറേറ്റുകളിലെ ടാക്‌സിനിരക്കും വർധിക്കാൻ സാധ്യതയുണ്ട്. യുഎഇ ഊർജമന്ത്രാലയത്തിന് കീഴിലെ ഇന്ധവില നിർണയ സമിതിയാണ് ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽവില നിശ്ചയിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സൂപ്പർ പെട്രോളിന് നാളെ മുതൽ രണ്ട് ദിർഹം 77 ഫിൽസായിരിക്കും നിരക്ക്.

നിലവിൽ 2 ദിർഹം 70 ഫിൽസായിരുന്നു വില. 2 ദിർഹം 58 ഫിൽസ് വിലയുണ്ടായിരുന്ന സ്‌പെഷ്യൽ പെട്രോളിന് 2 ദിർഹം 66 ദിർഹം നൽകേണ്ടി വരും. ഇ-പ്ലസ് പെട്രോൾ വില 2 ദിർഹം 51 ഫിൽസിൽ നിന്ന് 2 ദിർഹം 58 ഫിൽസായി ഉയർന്നു. 2 ദിർഹം 71 ഫിൽസാണ് പുതിയ ഡീസൽ വില. കഴിഞ്ഞ മാസം ഇത് 2 ദിർഹം 66 ഫിൽസായിരുന്നു. ഇന്ന് അർധരാത്രി മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും.

Similar Posts