< Back
General

General
മദീന സന്ദർശനം നടത്തി മടങ്ങിയ മലയാളി കുടുംബത്തിൻ്റെ കാർ ഒട്ടകത്തിലിടിച്ച് ഒരാൾ മരിച്ചു; ഏഴു പേർക്ക് പരിക്ക്
|8 Nov 2021 4:40 AM IST
ഞായറാഴ്ച വൈകുന്നേരം ഏഴര മണിയോടെ യാമ്പു മദീന റോഡിലാണ് അപകടം
മദീനയിൽ സന്ദർശനം നടത്തി തിരിച്ചുവരികയായിരുന്ന രണ്ടു മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി(28)യാണ് മരിച്ചത്. മദീന സന്ദർശനം നടത്തിയ ശേഷം ബദർ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ജിദ്ദയിലെ മൗലവി മദീന സിയാറയിലെ ജീവനക്കാരനാണ് റിഷാദ് അലി. റിഷാദ് അലിയുടെ ഭാര്യക്കും ഭാര്യയുടെ ഉമ്മക്കും പരിക്കുണ്ട്. വാഹനമോടിച്ചിരുന്ന യുവാവിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരെ ജിദ്ദയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. റിഷാദ് അലിയുടെ മൃതദേഹം റാബഗ് ആശുപത്രിയിലാണ്. ഒരു കുടുംബം ജിസാനിൽ നിന്നും ജിദ്ദയിലെത്തിയ ശേഷം ഇവരൊന്നിച്ചായിരുന്നു മദീനയിലേക്ക് പോയത്. കെഎംസിസി പ്രവർത്തകർ സഹായത്തിനായി രംഗത്തുണ്ട്.