മോദിയുടെ സന്ദര്‍ശനത്തോടെ ഇന്ത്യ സൌദി ബന്ധം ശക്തിപ്പെട്ടെന്ന് സൌദി മന്ത്രിസഭമോദിയുടെ സന്ദര്‍ശനത്തോടെ ഇന്ത്യ സൌദി ബന്ധം ശക്തിപ്പെട്ടെന്ന് സൌദി മന്ത്രിസഭ
|വാണിജ്യം, വിദേശ മുതല്‍ മുടക്ക്, ഊര്‍ജ്ജം, വിവരസാങ്കേതികവിദ്യ എന്നീ മേഖലയില്‍ സഹകരണം ശക്തമാക്കുന്ന ധാരണകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചട്ടിള്ളത്...
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമടിയിലെ സൗഹൃദം ശക്തിപ്പെടാന്‍ കാരണമായതായി സൗദി മന്ത്രിസഭ യോഗം വിലയിരുത്തി. സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം മോദിയുടെ സന്ദശനത്തോടനുബന്ധിച്ച് ഒപ്പുവെച്ച ധാരണകള്‍ അവലോകനം ചെയ്തു.
നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇന്ത്യ -സൗദി സൗഹൃദത്തിന് ഊഷ്മളത പകരുന്നതായിരുന്നു സല്‍മാന്‍ രാജാവ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയും സംഭാഷണങ്ങളുമെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരും നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വാണിജ്യം, വിദേശ മുതല്‍ മുടക്ക്, ഊര്‍ജ്ജം, വിവരസാങ്കേതികവിദ്യ എന്നീ മേഖലയില്‍ സഹകരണം ശക്തമാക്കുന്ന ധാരണകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചട്ടിള്ളത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യം ശക്തിപ്പെടാനും സ്ട്രാറ്റജിക്കല്‍ സഹകരണം വര്‍ധിക്കാനും സന്ദര്‍ശനം ഉപകരിക്കും. ഇന്ത്യയിലെ സൗദിയിലെയും ജനങ്ങള്‍ തമ്മില്‍ ദീര്‍ഘകാല സൗഹൃദ ബന്ധമാണുള്ളതെന്നും മന്ത്രിസഭ അനുസ്മരിച്ചു.
സിറിയയിലെ അല്‍ഗൂതയില്‍ ബശ്ശാര്‍ ഭരണകൂടം നടത്തിയ അതിക്രമത്തെ മന്ത്രിസഭ അപലപിച്ചു. സിറിയന്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്ന അന്താരാഷ്ട്ര നീക്കങ്ങള്‍ക്ക് ഇത്തരം നടപടികള്‍ പ്രയാസം സൃഷ്ടിക്കുമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. വാണിജ്യ, വ്യവസായ രംഗത്ത് ഈജിപ്തുമായി സഹകരണം ശക്തമാക്കുന്നതിനുള്ള കരാറിനും മന്ത്രിസഭ അംഗീകാരം നല്‍കി.