സൗദിയില്‍ ബ്യുട്ടിപാര്‍ലറുകളിലെയും ടൈലര്‍ഷോപ്പുകളിലെയും നിയമന നിയമങ്ങള്‍ക്കിളവ്സൗദിയില്‍ ബ്യുട്ടിപാര്‍ലറുകളിലെയും ടൈലര്‍ഷോപ്പുകളിലെയും നിയമന നിയമങ്ങള്‍ക്കിളവ്
|സൗദിയില്‍ ഫാമിലി വിസയിലുള്ള വനിതകളെ ബ്യൂട്ടി പാര്‍ലറുകളിലും ടൈലര്‍ ഷോപ്പുകളിലും ജോലിക്ക് വെക്കല്‍ നിര്‍ബന്ധമില്ലെന്ന് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
സൗദിയില്‍ ഫാമിലി വിസയിലുള്ള വനിതകളെ ബ്യൂട്ടി പാര്‍ലറുകളിലും ടൈലര്‍ ഷോപ്പുകളിലും ജോലിക്ക് വെക്കല്‍ നിര്‍ബന്ധമില്ലെന്ന് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് വിദേശ റിക്രൂട്ടിങിന് വിസ നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. ആശ്രിത വിസയില്‍ താമസിക്കുന്ന പരിചയ സമ്പന്നരായ വനിതകളെ ഇത്തരം ജോലിക്ക് വെക്കാന്‍ തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചതിനോട് ചില സ്ഥാപനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് വിശദീകരണം.
സ്ഥാപന ഉടമയുടെ താല്‍പര്യപ്രകാരം സൗദിയിലുള്ളവരെ നിയമിക്കുകയോ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുകയോ ആകാവുന്നതാണ്. റിക്രൂട്ടിങിന്‍െറ ചെലവും അധികബാധ്യതകളും ഒഴിവാക്കാമെന്നതാണ് മന്ത്രാലയത്തിന്‍െറ നിര്‍ദേശത്തിന് പിന്നിലെ പ്രചോദനം. ഓരോ ജോലിക്കാരനും സ്ഥാപനം നല്‍കുന്ന ചെലവിന് പുറമെ രാഷ്ട്രവും ചില ബാധ്യതകള്‍ വഹിക്കുന്നുണ്ട്. വെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി രാജ്യത്ത് താമസിക്കുന്ന ഓരോരുത്തര്‍ക്കും സര്‍ക്കാര്‍ ചെലവഴിക്കുന്ന ബാധ്യത ഒഴിവാക്കാമെന്നതായിരുന്നു മന്ത്രാലയത്തിന്‍റെ താല്‍പര്യമെന്ന് അണ്ടര്‍സെക്രട്ടറി അഹ്‍മദ് അല്‍ഖത്താന്‍ പറഞ്ഞു.എന്നാല്‍ ഫാമിലി വിസയില്‍ കഴിയുന്നവരെ ജോലിക്ക് നിയമിച്ചാല്‍ സ്ഥാപനത്തിന് ഉണ്ടായേക്കാവുന്ന തൊഴില്‍ അസ്ഥിരത കാരണമാണ് തൊഴിലുടമകള്‍ക്ക് മന്ത്രാലയത്തിന്‍റെ നിര്‍ദേശം സ്വീകാര്യമാവാതിരുന്നത്. സ്പോണ്‍സര്‍ഷിപ്പ് മാറാതെ ജോലി ചെയ്യുന്ന വനിതകള്‍ ഏത് സാഹചര്യത്തിലും പെട്ടെന്ന് ജോലിയില്‍ നിന്ന് വിരമിച്ചേക്കുമെന്നതും അവരുടെ ഭര്‍ത്താക്കന്മാരുടെ ജോലി സ്ഥലം മാറ്റത്തിന് അനുസരിച്ച് മുന്നറിയിപ്പില്ലാതെ മാറാന്‍ നിര്‍ബന്ധിതരായേക്കുമെന്നതും തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നതാണ്. ഇത്തരം അസ്ഥിര ജോലിക്കാര്‍ക്ക് പരിശീലനം നല്‍കി യോഗ്യരാക്കി എടുക്കുന്നത് മുതല്‍മുടക്കുകാര്‍ക്ക് നഷ്ടം വരുത്തിവെക്കുമെന്നും സ്ഥാപന ഉടമകള്‍ പരാതിപ്പെട്ടു.