< Back
Gulf
യുഎഇയില്‍ പൊടിക്കാറ്റ് രൂക്ഷമാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്യുഎഇയില്‍ പൊടിക്കാറ്റ് രൂക്ഷമാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
Gulf

യുഎഇയില്‍ പൊടിക്കാറ്റ് രൂക്ഷമാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

admin
|
30 Dec 2016 4:33 AM IST

അന്തരീക്ഷത്തില്‍ പൊടിയുടെ സാന്നിധ്യം ഉയരുമെന്നതിനാല്‍ ശ്വാസകോശസംബന്ധമായ അസുഖമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു

യുഎഇയില്‍ ഇന്നും നാളെയും വ്യാപകമായി പൊടിക്കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്. അന്തരീക്ഷത്തില്‍ പൊടിയുടെ സാന്നിധ്യം ഉയരുമെന്നതിനാല്‍ ശ്വാസകോശസംബന്ധമായ അസുഖമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം അസുഖമുള്ളവര്‍ പരമാവധി വീടിന് പുറത്തിറങ്ങാതെ സൂക്ഷിക്കണം. ചൂടും അന്തരീക്ഷത്തിലെ ജലസാന്ദ്രതയും ഉയരും. ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ജാഗ്രതാ നിര്‍ദേശമുണ്ട്.

Related Tags :
Similar Posts