< Back
Gulf
കുവൈത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ അവസരംകുവൈത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ അവസരം
Gulf

കുവൈത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ അവസരം

admin
|
6 Jan 2017 4:57 AM IST

കുവൈത്തില്‍ ട്രാഫിക് പിഴ ഒടുക്കാത്തതിനാല്‍ ഫയല്‍ മരവിപ്പിക്കപ്പെട്ടവര്‍ക്ക് പിഴ അടച്ചു സ്റ്റാറ്റസ് നിയമപരമാക്കാന്‍ അവസരം.

കുവൈത്തില്‍ ട്രാഫിക് പിഴ ഒടുക്കാത്തതിനാല്‍ ഫയല്‍ മരവിപ്പിക്കപ്പെട്ടവര്‍ക്ക് പിഴ അടച്ചു സ്റ്റാറ്റസ് നിയമപരമാക്കാന്‍ അവസരം. റമദാന്‍ പ്രമാണിച്ച് ഒരു മാസത്തേക്ക് അനുവദിച്ച ഇളവ് ഞായറാഴ്ച ആരംഭിക്കും. ട്രാഫിക് വിഭാഗം മേധാവി മേജര്‍ ജനറല്‍ യുസഫ് അബ്ദുല്ല അല്‍ മുഹന്നയാണ് ഇക്കാര്യം അറിയിച്ചത്.

2015ലും അതിന് മുമ്പും രജിസ്റ്റര്‍ ചെയ്ത ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ സ്വീകരിക്കാനുള്ള സൗകര്യം ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഒരുക്കിയിട്ടുണ്ട്. ഗവര്‍ണറേറ്റുകളിലെ ട്രാഫിക് ഡിപ്പാര്‍ട്ടുമെന്റുകള്‍, പൊതുസേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ട്രാഫിക് ഫൈന്‍ സ്വീകരിക്കും. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക വെബ് സൈറ്റ് വഴിയും പിഴ അടക്കാന്‍ സാധിക്കും. നിയമലംഘനത്തെ തുടര്‍ന്ന് അധികൃതര്‍ ഡ്രൈവിംഗ് ലൈസന്‍സ്, വാഹനം എന്നിവ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കില്‍ നിശ്ചിത പിഴ അടച്ചതിന് ശേഷം അവ തിരിച്ചുകൈപറ്റാന്‍ ഡ്രൈവര്‍മാര്‍ക്ക് സാധിക്കും. ഫയലുകള്‍ മരവിപ്പിച്ചത് കാരണം പിഴ ഒടുക്കാന്‍ സാധിക്കാതെ പോയ സ്വദേശികളും വിദേശികളുമുള്‍പ്പെടെ എല്ലാവരും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ മുന്നോട്ടുവരണമെന്ന് മേജര്‍ ജനറല്‍ യൂസഫ്‌ അല്‍ മുഹന്ന മുഹന്ന ആവശ്യപ്പെട്ടു.

ലൈസന്‍സില്ലാതെ വാഹനമോടിച്ച വിദേശികള്‍ക്കും അമിതവേഗതയില്‍ വാഹനമോടിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടവര്‍ക്കും ഇളവു ബാധകമായിരിക്കില്ല. അതുപോലെ 2016ല്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് പിഴ ചുമത്തപ്പെട്ടവര്‍ക്കും ഇളവുണ്ടാവില്ലെന്ന് ട്രാഫിക് മേധാവി കൂട്ടിച്ചേര്‍ത്തു.

Similar Posts