< Back
Gulf
ഗസയിലെ ഗവ.ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനംഗസയിലെ ഗവ.ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനം
Gulf

ഗസയിലെ ഗവ.ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനം

admin
|
13 Jan 2017 4:26 PM IST

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ്‌ ഇസ്രയേലിന്റെ ഉപരോധത്താല്‍ പീഡനങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ഗസയിലുള്ളവര്‍ക്ക് ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് പ്രഖ്യാപിച്ചത്‌

ഗസയിലെ ഗവ.ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ ഖത്തര്‍ തീരുമാനിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ്‌ ഇസ്രയേലിന്റെ ഉപരോധത്താല്‍ പീഡനങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ഗസയിലുള്ളവര്‍ക്ക് ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് പ്രഖ്യാപിച്ചത്‌ .

ഇസ്രയേല്‍ ഉപരോധത്തിലൂടെ ദുരിതത്തിലായ ഗസ്സ തുരുത്തിലെ ജനങ്ങള്‍ക്ക് ഖത്തറിന്റെ ധനസഹായം ലഭിക്കുന്നത് ആദ്യമായല്ല. എന്നാല്‍ ഏറെ പണച്ചിലവുള്ള ,ഗസ്സയിലെ മുഴുവന്‍ ഗവണ്‍മെന്റ് ജീവനക്കാരുടെയും ഒരുമാസത്തെ ശമ്പളം നല്‍കാനുള്ള തീരുമാനം കൈകൊണ്ടത് ആദ്യമായാണ് . ഇതിനായി ഖത്തര്‍ നീക്കിവെച്ചത് 113 ദശലക്ഷം ഖത്തര്‍ റിയാലാണ് . ഗസയിലുള്ള ജനത ഉപരോധത്തെ തുടര്‍ന്ന് ആരോഗ്യമേഖലയിലടക്കം ഏറെ പ്രയാസപ്പെടുന്ന ഘട്ടത്തിലാണ് ഖത്തറിന്റെ ഈ കാരുണ്യ കൈനീട്ടം അവരെ തേടിയെത്തുന്നത് . നിലവില്‍ ഖത്തര്‍ ചാരിറ്റി അടക്കമുള്ള സന്നദ്ധ സംഘങ്ങള്‍ സ്കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റ് കാരുണ്യ പ്രവര്‍ത്തനങ്ങളും ഗസ്സയില്‍ നടത്തിവരുന്നുണ്ട്‌ . ഏറെ നിര്‍ണായകമായ ഈ ഘട്ടത്തില്‍ ഖത്തര്‍ അമീറിന്റെ ഈ ആശ്വാസധനം ഗസ്സ മുനമ്പിലെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് .

Similar Posts