സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം ഒഴിവാക്കണമെന്ന് കുവൈത്തിനോട് യുഎന്‍സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം ഒഴിവാക്കണമെന്ന് കുവൈത്തിനോട് യുഎന്‍
|മനുഷ്യകടത്തുമായി ബന്ധപ്പെട്ട യുഎൻ പ്രതിനിധി മരിയ ഗ്രേസിയ ജിയാ മരിനാരോ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്
സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം ഒഴിവാക്കണമെന്ന് കുവൈത്തിനോട് ഐക്യരാഷ്ട്ര സഭ. മനുഷ്യകടത്തുമായി ബന്ധപ്പെട്ട യുഎൻ പ്രതിനിധി മരിയ ഗ്രേസിയ ജിയാ മരിനാരോ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത് . മനുഷ്യക്കടത്തിനെതിരായ പോരാട്ടം വിജയം കാണണമെങ്കില്‍ കഫീൽ സമ്പ്രദായത്തിൽ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണെന്നും യുഎൻ പ്രതിനിധി പറഞ്ഞു.
കുവൈത്ത് ഭരണകൂടത്തിന്റെ ക്ഷണമനുസരിച്ച് അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഗ്രേസിയ ജിയാമരിനാരോ വാര്‍ത്താസമ്മേളനത്തിലാണ് സ്പോണ്‍സര്‍ഷിപ്പ് സംമ്പ്രദായത്തിനെതിരെ ശബ്ദമുയർത്തിയത്. കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ അമിത ജോലിഭാരവും ദേഹോപദ്രവവും മൂലം തൊഴിലാളികള്‍ തൊഴിലുടമയില്‍നിന്ന് ഓടിരക്ഷപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നതായി യുഎൻ പ്രതിനിധി ചൂണ്ടിക്കാട്ടി. മനുഷ്യക്കടത്ത് തടയാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി റിക്രൂട്ട്മെന്റ് ഏജന്‍സി ആരംഭിക്കണം. മനുഷ്യക്കടത്തിന്റെ ഇരകളെ സഹായിക്കാനായി 'വിക്ടിംസ് ഫണ്ട്' തുടങ്ങണം. അവകാശ സംരക്ഷണത്തിന് സംഘടനയുണ്ടാക്കാന്‍ വിദേശ തൊഴിലാളികളെ അനുവദിക്കണം തുടങ്ങിയ നിർദേശങ്ങൾ യുഎൻ പ്രതിനിധി മുന്നോട്ട് വെച്ചു. ഗാര്‍ഹികത്തൊഴിലാളികളടക്കമുള്ള വിദേശ ജോലിക്കാരുടെ ക്ഷേമത്തിനും സുരക്ഷക്കുമായി കുവൈത്ത് സ്വീകരിച്ച നടപടികളെ അവര്‍ പ്രകീര്‍ത്തിക്കുകയും ചെയ്തു. രക്ഷപ്പെട്ടോടിയ വനിതാ ഗാര്‍ഹികത്തൊഴിലാളികള്‍ക്കായി രണ്ട് അഭയകേന്ദ്രങ്ങള്‍ സ്ഥാപിച്ചതടക്കമുള്ള കുവൈത്ത് ഭരണകൂടത്തിന്റെ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണ്. മനുഷ്യക്കടത്ത് തടയാനും ഇരകളെ സഹായിക്കാനും രാജ്യം സ്വീകരിക്കുന്ന നടപടികള്‍ മാതൃകാപരമാണ്. ഇത് പൂര്‍വാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയണമെന്നും മരിയ ഗ്രേസിയ കൂട്ടിച്ചേർത്തു.