< Back
Gulf
ആഗസ്റ്റില്‍ ഖത്തറിലെത്തിയ ഗള്‍ഫ് സന്ദര്‍ശകരുടെ എണ്ണത്തില്‍ 7% വര്‍ധനആഗസ്റ്റില്‍ ഖത്തറിലെത്തിയ ഗള്‍ഫ് സന്ദര്‍ശകരുടെ എണ്ണത്തില്‍ 7% വര്‍ധന
Gulf

ആഗസ്റ്റില്‍ ഖത്തറിലെത്തിയ ഗള്‍ഫ് സന്ദര്‍ശകരുടെ എണ്ണത്തില്‍ 7% വര്‍ധന

Jaisy
|
4 March 2017 4:23 PM IST

സമ്മര്‍ ഫെസ്റ്റിവല്‍ കാലത്തെ മൊത്തം സന്ദര്‍ശകരുടെ എണ്ണത്തില്‍ രണ്ട് ശതമാനവും വര്‍ധനയുണ്ട്

സമ്മര്‍ ടൂറിസം സീസണായ ആഗസ്റ്റില്‍ ഖത്തറിലെത്തിയ ഗള്‍ഫ് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഏഴ് ശതമാനം വര്‍ധനയെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി വ്യക്തമാക്കി .സമ്മര്‍ ഫെസ്റ്റിവല്‍ കാലത്തെ മൊത്തം സന്ദര്‍ശകരുടെ എണ്ണത്തില്‍ രണ്ട് ശതമാനവും വര്‍ധനയുണ്ട്. ഖത്തറിലെത്തിയ വിനോദ സഞ്ചാരികളില്‍ സൗദി ,യു എ ഇ സ്വദേശികളാണ് മുന്നില്‍.

ഈ വര്‍ഷം ജനവരി മുതല്‍ ആഗസ്ത് വരെ ജി.സി.സി രാജ്യങ്ങളില്‍ നിന്നു ഖത്തറിലെത്തിയ സന്ദര്‍ശകരില്‍ മുന്നില്‍ നില്‍ക്കുന്നത് സൗദി അറേബ്യ, യു.എ.ഇ. എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് . കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് സൗദിയില്‍ നിന്നും ഒമ്പത് ശതമാനവും യു.എ.ഇയില്‍ നിന്നും 11 ശതമാനവും അധികം സന്ദര്‍ശകരാണ് രാജ്യത്തത്തെിയത്. കഴിഞ്ഞ വര്‍ഷം ആഗസ്തിനെ അപേക്ഷിച്ച് ഏഴ് ശതമാനമാണ് ഗള്‍ഫില്‍ നിന്നുള്ള സന്ദര്‍ശകരുടെ വര്‍ധന. ബഹ്റൈനില്‍ നിന്നുള്ള പൗരന്മാരുടെ എണ്ണത്തില്‍ രണ്ട് ശതമാനമാണ് വര്‍ധന. ഖത്തര്‍ സമ്മര്‍ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് സന്ദര്‍ശകര്‍ കൂടുതലും രാജ്യത്തെത്തിയത് . അതേസമയം ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ എണ്ണത്തില്‍ യഥാക്രമം ആറ്, ഒന്ന് ശതമാനം കുറവാണ് രേഖപ്പെടുത്തിയത്‌ . ഖത്തര്‍-ഒമാന്‍ സന്ദര്‍ശക വിസയിലത്തെുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ട് ശതമാനമാണ് വര്‍ധന. അമേരിക്കയില്‍ നിന്നുള്ള പൗരന്മാരുടെ എണ്ണത്തില്‍ ആറ് ശതമാനം വര്‍ധനയുണ്ട്‌ . ഈ മാസം 12ന് ബലിപെരുന്നാള്‍ ആഘോഷവും ഒക്ടോബറില്‍ കപ്പല്‍ വിനോദസഞ്ചാര സീസണും നടക്കുന്നതിനാല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകും.

Related Tags :
Similar Posts