< Back
Gulf
റിയാദില്‍ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് അഞ്ച് മരണംGulf
റിയാദില്‍ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് അഞ്ച് മരണം
|5 March 2017 2:12 PM IST
മരിച്ചവരില്‍ ഇന്ത്യക്കാരുമുണ്ടെന്ന് സൗദി റെഡ് ക്രസന്‍റ് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി എട്ടുമണിക്കായിരുന്നു അപകടം.
റിയാദിനടുത്തുള്ള അഫീഫില്‍ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് അഞ്ച് പേര്‍ മരിച്ചു. മുപ്പത് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മരിച്ചവരില്‍ ഇന്ത്യക്കാരുമുണ്ടെന്ന് സൗദി റെഡ് ക്രസന്‍റ് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി എട്ടുമണിക്കായിരുന്നു അപകടം. ഉംറ നിര്‍വഹിച്ച് മക്കയില്‍ നിന്ന് മടങ്ങുന്നതിനിടെ ബസ് ട്രെയിലറിന് പിറകില്‍ ഇടിക്കുകയായിരുന്നു.