സൌദിയിലെ വിദേശികള്‍ നാട്ടിലേക്ക് പണം അയക്കുന്നത് നിരീക്ഷിക്കാന്‍ സംവിധാനംസൌദിയിലെ വിദേശികള്‍ നാട്ടിലേക്ക് പണം അയക്കുന്നത് നിരീക്ഷിക്കാന്‍ സംവിധാനം
|ധനമന്ത്രാലയവും സൌദി മോണിറ്ററി ഏജന്‍സിയും സംയുക്തമായാണ് നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്
സൌദിയിലെ വിദേശികള്‍ നാട്ടിലേക്ക് പണം അയക്കുന്നത് നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.ധനമന്ത്രാലയവും സൌദി മോണിറ്ററി ഏജന്‍സിയും സംയുക്തമായാണ് നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്. ഇതാദ്യമായാണ് രാജ്യത്ത് ഇത്തരത്തില്‍ വിദേശികളുടെ പണമിടപാടുകളെ നിരീക്ഷിക്കാന്‍ വിപുലമായ രീതിയില്‍ സംവിധാനം വരുന്നത്.
വിദേശികളുടെ പണമിടപാടുകള്‍ നിരീക്ഷിക്കാനും അനധികൃത പണമിടപാടുകള്‍ നിയന്ത്രിക്കുന്നതിനുമായണ് പുതിയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്. പണമയക്കുന്ന വിദേശികളുടെ നിയമപരമായ വേതനവും അവര്‍ നടത്തുന്ന പണമിടപാടുകളും താരതമ്യം ചെയ്യും. ജീവനക്കാരുടെ ശമ്പളം ബാങ്കുവഴി നല്‍കണമെന്ന് ഇതിനകം തന്നെ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ നിലിവില്‍ രാജ്യത്ത് സംവിധാനമുണ്ടെങ്കിലും എല്ലാവരുടെയും ട്രാന്‍സാക്ഷനുകള്‍ പ്രത്യേകം പ്രത്യേകം പരിശോധിച്ചിരുന്നില്ല. ആയിരക്കണക്കിന് വിദേശ ജീവനക്കാര്‍ ശമ്പളത്തില്‍ കവിഞ്ഞ തുക വിദേശ രാജ്യങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് പുതിയ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കാരണമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരത്തില്‍ അയക്കുന്ന പണം ബിനാമി ഇടപാടുകള്‍ മുഖേനയോ മറ്റു അവിഹിത മാര്‍ഗങ്ങളിലൂടെയുള്ള സമ്പാദ്യമായോ ആയിരിക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്. അടുത്തുതന്നെ നടപ്പിലാക്കാന്‍ പോകുന്ന പുതിയ നിയമം ബിനാമി ഇടപാടുകള്‍ നിയന്ത്രിക്കുന്നതിനും വിദേശികള്‍ നടത്തുന്ന തൊഴില്‍ വിപണിയിലെ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനും സഹായകരമാവുമെന്നാണ് വിശ്വാസം. എല്ലാ ബാങ്കുകളുടെയും പണമിടപാടുകള്‍ ഒരു ഏകീകൃത നെറ്റ് വര്‍ക്കുമായി ബന്ധിപ്പിച്ച് പുതിയ നിയമം നടപ്പാക്കാനാണ് പദ്ധതി. ഇതിലൂടെ വിദേശികളുടെ അനധികൃത പണമിടപാടുകള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്താനാകും.