< Back
Gulf
ഖാലിദ് ദ്വൈഹിയില്‍ വാർഷികാഘോഷത്തോടനുബന്ധിച്ചു പുതിയ വിഭവങ്ങൾഖാലിദ് ദ്വൈഹിയില്‍ വാർഷികാഘോഷത്തോടനുബന്ധിച്ചു പുതിയ വിഭവങ്ങൾ
Gulf

ഖാലിദ് ദ്വൈഹിയില്‍ വാർഷികാഘോഷത്തോടനുബന്ധിച്ചു പുതിയ വിഭവങ്ങൾ

Jaisy
|
24 April 2017 12:10 AM IST

വാർഷികം പ്രമാണിച്ചു ഉപഭോക്താക്കള്‍ക്ക് പ്രത്യേക നിരക്കിളവും സമ്മാനപദ്ധതികളും നൽകുമെന്ന് മാനേജ്മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു

കുവൈത്തിലെ പ്രമുഖ റസ്റ്റോറന്റ് ശ്രുംഖലയായ ഖാലിദ് ദ്വൈഹി 20 ആം വാർഷികാഘോഷത്തോടനുബന്ധിച്ചു പുതിയ വിഭവങ്ങൾ ഉൾക്കൊള്ളിച്ചു ഇ മെനു അവതരിപ്പിക്കുന്നു. വാർഷികം പ്രമാണിച്ചു ഉപഭോക്താക്കള്‍ക്ക് പ്രത്യേക നിരക്കിളവും സമ്മാനപദ്ധതികളും നൽകുമെന്ന് മാനേജ്മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ഹോട്ടലുകളില്‍ പ്രവൃത്തിപരിചയുമുള്ള കോര്‍പറേറ്റ് ഷെഫ് ഡാനിഷിന്റെ നേതൃത്വത്തിലാണ് കോണ്ടിനെന്‍റല്‍, ഇന്ത്യന്‍, അറബ്, ഇറ്റാലിയന്‍, ചൈനീസ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ മെനു ഒരുക്കിയത് .സെപ്റ്റംബര്‍ ഒന്നിനാണ് മെനു ഒൗദ്യോഗികമായി പുറത്തിറക്കുക . ഗൂഗിള്‍ പ്ളേ സ്റ്റോറില്‍നിന്നും ആപ്പിള്‍ സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന 'ഫൈന്‍ ഡൈന്‍' ആപ്ലിക്കേഷനായാണ് മെനു തയ്യാറാക്കിയത് ഫര്‍വാനിയ, ജലീബ്, ഖൈത്താന്‍, ഹവല്ലി, ശുവൈഖ് എന്നിവിടങ്ങളില്‍ അറബിക്, ഇന്ത്യന്‍ റെസ്റ്റോറന്‍റുകളും ഫര്‍വാനിയ, സാല്‍മിയ എന്നിവിടങ്ങളില്‍ ഫൈന്‍ ഡൈന്‍ റെസ്റ്റോറന്‍റുകളും ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട് ഫർവാനിയ ദദ്വൈഹി പാലസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചെയർമാൻ അബ്ദുല്ല കാണാഞ്ചേരി, ജനറല്‍ മാനേജര്‍ സുഹൈല്‍ അബ്ദുല്ല, മാര്‍ക്കറ്റി മാനേജര്‍ അഷ്റഫ്,ബ്രാഞ്ച് ഇൻചാർജുമാർ എന്നിവർ സംബന്ധിച്ചു.

Similar Posts