അക്ഷരങ്ങളുടെ കൂട്ടുകാര്‍ക്ക് ആവേശമായി യുഎഇയില്‍ പുസ്‍തകോത്സവംഅക്ഷരങ്ങളുടെ കൂട്ടുകാര്‍ക്ക് ആവേശമായി യുഎഇയില്‍ പുസ്‍തകോത്സവം
|യുഎഇ വായനാവര്‍ഷത്തിന്റെ ഭാഗമായി ദുബൈയിലെ ക്രിസ്ത്യൻ പള്ളിയങ്കണത്തിൽ ഒരുക്കിയ പുസ്തകോത്സവം നിരവധി അക്ഷരപ്രേമികളെ ആകര്‍ഷിച്ചു.
യുഎഇ വായനാവര്‍ഷത്തിന്റെ ഭാഗമായി ദുബൈയിലെ ക്രിസ്ത്യൻ പള്ളിയങ്കണത്തിൽ ഒരുക്കിയ പുസ്തകോത്സവം നിരവധി അക്ഷരപ്രേമികളെ ആകര്‍ഷിച്ചു. കവി മധുസൂദനന്‍ നായര്‍ അടക്കം പ്രമുഖരുടെ സാന്നിധ്യം പുസ്തകോത്സവത്തെ പ്രൗഢമാക്കി.
ദുബൈ സെന്‍റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ദുബൈ സെന്‍റ് തോമസ് ഓര്‍ത്തഡക്സ് കത്തീഡ്രലില്‍ ആണ് പുസ്തകോത്സവം നടന്നത്. ആയിരത്തിലേറെ പുസ്തകങ്ങളുടെ പ്രദര്‍ശനവും സാഹിത്യ സമ്മേളനവും മേളയുടെ ഭാഗമായി നടന്നു. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപൊലീത്ത മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 2016 വായനാവര്‍ഷമായി യുഎഇ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിനോട് ചേര്‍ന്നു നില്‍ക്കാനുള്ള നീക്കമാണിതെന്ന് പള്ളി വികാരി റവ. ഫാദര്‍ ഷാജി മാത്യു പറഞ്ഞു.
ഡി.സി ബുക്സ്, ബൈബിള്‍ സൊസൈറ്റി എന്നിവയുടെ സഹകരണവും മേളക്കുണ്ടായിരുന്നു. മാതൃഭാഷയുടെ വ്യാപനത്തോടൊപ്പം വായന തിരിച്ചു പിടിക്കാനുള്ള ഏതൊരു നീക്കവും സ്വാഗതാര്‍ഹമാണെന്ന് സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത കവി മധുസൂദനന്‍ നായര്‍ പറഞ്ഞു. ഷാബു, ഫാദര്‍ ലെനി ചാക്കോ എന്നിവര്‍ സംസാരിച്ചു. യുവജന പ്രസ്ഥാനത്തിനു കീഴില്‍ നടക്കുന്ന ഭാഷാ സംസ്കാര പാഠ്യ പദ്ധതിയായ 'എന്റെ മലയാള'ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചടങ്ങില്‍ വിശദീകരിച്ചു.