< Back
Gulf
ഐഎസ് ഭീകരവാദികളെ തുടച്ചുനീക്കുന്നതിന് കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിഐഎസ് ഭീകരവാദികളെ തുടച്ചുനീക്കുന്നതിന് കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി
Gulf

ഐഎസ് ഭീകരവാദികളെ തുടച്ചുനീക്കുന്നതിന് കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി

admin
|
13 May 2017 1:20 PM IST

ഐ എസ് വിരുദ്ധ മുന്നണിയുടെ യോഗത്തിലായിരുന്നു പ്രതികരണം.

മാനവികതക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ തുടച്ചുനീക്കുന്നതിന് കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ജറല്ല. ഐ എസ് വിരുദ്ധ മുന്നണിയുടെ യോഗത്തിലായിരുന്നു പ്രതികരണം.

വാഷിങ്ടണിലെ യു.എസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്റ്റേറ്റ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടക്കുന്ന ഐ.എസ് വിരുദ്ധ മുന്നണി രാജ്യങ്ങളിലെ വിദേശകാര്യ-പ്രതിരോധമന്ത്രിമാരുടെയും യോഗത്തില്‍ കുവൈത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ എത്തിയതാണ് അദ്ദേഹം.

നയതന്ത്രതലത്തിലും സൈനിക തലത്തിലും ഐ.എസിനെതിരെ സ്വീകരിക്കാന്‍ കഴിയുന്ന നടപടികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. സൈനികനീക്കത്തിലെ പുരോഗതി വിലയിരുത്തിയ യോഗം ഐ.എസിനെ എന്നേക്കുമായി തുടച്ചുനീക്കി മിഡില്‍ ഈസ്റ്റില്‍ സമാധാനം സ്ഥാപിക്കാന്‍ വേണ്ട തുടര്‍നടപടികളെ കുറിച്ച് ആലോചിച്ചു. സൈനിക നീക്കം ഊര്‍ജിതപ്പെടുത്താനും മുന്നണിയിലെ അംഗരാജ്യങ്ങള്‍ തമ്മില്‍ സഹകരണം ശക്തമാക്കാനും പ്രതിനിധികള്‍ സമ്മതിച്ചു. ഐ.എസിലേക്ക് പുതിയ ആളുകള്‍ എത്തിപ്പെടുന്നതും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതും തടയാന്‍ വിവരങ്ങള്‍ പരസ്പരം കൈമാറി രാജ്യങ്ങള്‍ അമേരിക്ക നയിക്കുന്ന ഐ്.എസ് വിരുദ്ധ പോരാട്ടത്തിനെ സഹായിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു.

Similar Posts