< Back
Gulf
സൌദിയില്‍ പകല്‍ സമയത്ത് ജോലി ചെയ്യുന്നതിനുള്ള വിലക്ക് ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുംസൌദിയില്‍ പകല്‍ സമയത്ത് ജോലി ചെയ്യുന്നതിനുള്ള വിലക്ക് ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും
Gulf

സൌദിയില്‍ പകല്‍ സമയത്ത് ജോലി ചെയ്യുന്നതിനുള്ള വിലക്ക് ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും

admin
|
26 May 2017 12:23 AM IST

ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണിവരെയാണ് പുറത്തെ ജോലിക്ക് വിലക്കുള്ളത്. വിലക്ക് സെപ്തംബര്‍ 15 വരെ തുടരും.

പകല്‍ സമയത്ത് ജോലി ചെയ്യുന്നതിനുള്ള വിലക്ക് ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൌദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം അറിയിച്ചു. ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണിവരെയാണ് പുറത്തെ ജോലിക്ക് വിലക്കുള്ളത്. വിലക്ക് സെപ്തംബര്‍ 15 വരെ തുടരും.

രണ്ട് വര്‍ഷം മുമ്പ് സൗദി മന്ത്രിസഭ അംഗീകാരിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് തൊഴില്‍ മന്ത്രാലയം പരിശോധന വിഭാഗം അണ്ടര്‍സെക്രട്ടറി ഡോ. ഫഹദ് ബിന്‍ അബ്ദുല്ല അല്‍ഉവൈദി പറഞ്ഞു. പെട്രോളിയം, ഗ്യാസ് കമ്പനികള്‍, അവശ്യവിഭാഗത്തിലെ അറ്റകുറ്റപ്പണിക്കാര്‍ തുടങ്ങിയവര്‍ക്ക് നിയമത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് സൂര്യതാപമേല്‍ക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്. രാജ്യത്തെ മിക്ക മേഖലകളിലും നിയമം ബാധകമാണ്. അതേ സമയം അന്തരീക്ഷ താപനില കുറഞ്ഞ ഏതാനും മേഖലകള്‍ നിയമത്തില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. ഇത്തരം മേഖലകളിലെ ഗവര്‍ണറേറ്റുകളുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രാലയം ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

തുറസ്സായ സ്ഥലങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ജോലി സമയം നിശ്ചയിച്ചുനല്‍കുമ്പോള്‍ നട്ടുച്ച സമയം ഒഴിവാക്കിയുള്ള സമയക്രമം നടപ്പാക്കണമെന്ന് മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും സുരക്ഷ ഉറപ്പുവരുത്താനും ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ പാലിക്കണമെന്നും നിയമലംഘനങ്ങള്‍ കണ്ടത്തൊന്‍ പരിശോധന ഏര്‍പ്പെടുത്തുമെന്നും ഡോ. ഫഹദ് അല്‍ഉവൈദി പറഞ്ഞു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും പിഴയും ശിക്ഷയും ലഭിക്കും. നിയമ ലംഘനങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ ടോള്‍ ഫ്രീ നമ്പര്‍ വഴിയോ അറിയിക്കാവുന്നതാണ്.

Similar Posts