കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം കരിക്കുലം പരിഷ്കരണത്തിനൊരുങ്ങുന്നുകുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം കരിക്കുലം പരിഷ്കരണത്തിനൊരുങ്ങുന്നു
|വിദ്യാഭ്യാസ കരിക്കുലം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ സൗദ് അല്‍ ഹര്‍ബിയാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്
വിദ്യാഭ്യാസത്തിന്റെ നിലവാരമുയര്‍ത്താന്‍ ലക്ഷ്യമിട്ട് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം കരിക്കുലം പരിഷ്കരണത്തിനൊരുങ്ങുന്നു. വിദ്യാഭ്യാസ കരിക്കുലം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ സൗദ് അല്‍ ഹര്‍ബിയാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്.
പുതിയ അക്കാദമിക വര്‍ഷത്തില്‍ പരിഷ്കരിച്ച കരിക്കുലം അനുസരിച്ചാണ് അധ്യയനം നടക്കുക. വിദ്യാര്‍ഥികളില്‍ ദേശീയബോധം വളര്‍ത്തുന്നതിന് ഊന്നല്‍ നല്‍കിയാണ് പുതിയ കരിക്കുലം തയാറാക്കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ കരിക്കുലം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ സൗദ് അല്‍ ഹര്‍ബി പറഞ്ഞു. കുവൈത്തിന്റെ സാംസ്കാരിക പ്രത്യേകതകളും പൈതൃകവും കുട്ടികള്‍ അറിയേണ്ടതുണ്ട്. ദേശീയ ബോധം വളര്‍ത്തി നല്ല പൗരന്മാരായി ഓരോരുത്തരും വളരുന്നതിന് പഞ്ചാത്തലമൊരുക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്ന, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും മനസ്സിലാക്കുന്ന, മനുഷ്യാവകാശങ്ങള്‍ വക വെച്ചുകൊടുക്കുന്നവരായി വിദ്യാര്‍ഥികളെ വളര്‍ത്തിക്കൊണ്ടുവരും. ഹൈസ്കൂള്‍ തലത്തില്‍ തത്വശാസ്ത്രവും സാമ്പത്തികശാസ്ത്രവും ചരിത്രവുമെല്ലാം ഉള്‍ക്കൊള്ളിച്ച് പുതിയ പാഠപുസ്തകങ്ങള്‍ അച്ചടിച്ച് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.