< Back
Gulf
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ 7 ഷോറൂമുകള്‍ നാളെ ഖത്തറില്‍ പ്രവര്‍ത്തനമാരംഭിക്കുംകല്യാണ്‍ ജ്വല്ലേഴ്‌സിന്റെ 7 ഷോറൂമുകള്‍ നാളെ ഖത്തറില്‍ പ്രവര്‍ത്തനമാരംഭിക്കും
Gulf

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ 7 ഷോറൂമുകള്‍ നാളെ ഖത്തറില്‍ പ്രവര്‍ത്തനമാരംഭിക്കും

admin
|
16 Jun 2017 7:17 AM IST

അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ബ്രാന്റ് അംബാസഡര്‍മാരായുള്ള കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ 7 ഷോറൂമുകളാണ് നാളെ ഖത്തറില്‍ ഒരുമിച്ച് പ്രവര്‍ത്തനമാരംഭിക്കുന്നത്.

അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ബ്രാന്റ് അംബാസഡര്‍മാരായുള്ള കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ 7 ഷോറൂമുകളാണ് നാളെ ഖത്തറില്‍ ഒരുമിച്ച് പ്രവര്‍ത്തനമാരംഭിക്കുന്നത്. അറബികള്‍ക്കിടയില്‍ ഏറെ ജനപ്രിയനായ ബിഗ്ബിയുടെ സാന്നിദ്ധ്യം ഖത്തറില്‍ തങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുമെന്ന വിശ്വാസത്തിലാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും എംഡിയുമായ ടി.എസ് കല്യാണ രാമന്‍.

വിശ്വാസം അതല്ലേ എല്ലാം എന്ന പരസ്യ വാചകവുമായി നിലവില്‍ 87 ജ്വല്ലറി ഷോറൂമുകളുമായി ഇന്ത്യയിലും മിഡിലീസ്റ്റിലുമായി ചുവടുറപ്പിച്ച കല്യാണ്‍ ജ്വല്ലേഴ്‌സ് ഖത്തറിലുടനീളം 7 ഷോറൂമുകളാണ് ഒരേ സമയം ആരംഭിക്കുന്നത്. ഇതോടെ മിഡില്‍ ഈസ്റ്റില്‍ മാത്രം കല്യാണ്‍ ജ്വല്ലേഴ്‌സ് ഷോറൂമുകളുടെ എണ്ണം 21 ആവും. നേരത്തെ യു എ ഇയിലും കുവൈറ്റിലും ചുവടുറപ്പിച്ച ശേഷമാണ് ഖത്തര്‍ വിപണിയില്‍ വിപുലമായ ഷോറൂം ശ്രേണികളുമായി ഈ ഇന്ത്യന്‍ ബ്രാന്റ് ഇടം നേടുന്നത്.

അറബ് സമൂഹത്തിനിടയില്‍ ഏറെ സ്വീകാര്യനായ അമിതാഭ് ബച്ചന്റെ സാന്നിദ്ധ്യത്തില്‍ അറബികളുടെ അഭിരുചി മനസ്സിലാക്കി അമീറ എന്ന പ്രത്യേക ബ്രാന്റ് ആഭരണങ്ങളും കല്യാണ്‍ ഖത്തര്‍ വിപണിയിലെത്തിക്കുന്നുണ്ടെന്ന ടി എസ് കല്യാണരാമന്‍ പറഞ്ഞു. ബിഗ് ബി യ്‌ക്കൊപ്പം , പ്രഭു , നാഗാര്‍ജ്ജുന , മഞ്ജു വാര്യര്‍ തുടങ്ങിയവരും ഉദ്ഘാടനത്തിനെത്തും. അല്‍ഖോര്‍, അബു ഹമൂര്‍, ബര്‍വ വില്ലേജ്, ഗറാഫ, ഏഷ്യന്‍ ടൗണ്‍ ,സഫാരി മാള്‍ എന്നിവിടങ്ങളിലാണ് ഖത്തറില്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

Related Tags :
Similar Posts