കുവൈത്തില്‍ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ വാര്‍ഷികം ആഘോഷിച്ചു
|കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ പതിനൊന്നാം വാർഷികം ആഘോഷിച്ചു.
കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ പതിനൊന്നാം വാർഷികം ആഘോഷിച്ചു. അബ്ബാസിയ ഇൻറ്റർഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന നാദാപുരം മുൻ എംഎൽഎ സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. അബാസിയ വടക്കേ മലബാറിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കലാ പരിപാടികൾ ആഘോഷത്തിന് നിറം പകർന്നു.
സാംസ്കാരിക സമ്മേളനത്തില്‍ പ്രസിഡന്‍റ് കെ കെ ശൈമേഷ് അധ്യക്ഷനായിരുന്നു. കേരള സംഗീത നാടക അക്കാദമി പ്രസിഡന്‍റ് കെ പി ബാലകൃഷ്ണന്‍ പത്മശ്രീ രാഘവന്‍ മാഷ് അനുസ്മരണ പ്രഭാഷണം നടത്തി. വാർഷിക സോവനീർ കെ പി ബാലകൃഷ്ണനിൽ നിന്ന് ഇന്ത്യന്‍സ് ഇന്‍ കുവൈത്ത് എം.ഡി കെ പി സുനോജ് ഏറ്റുവാങ്ങി. മാധ്യമ പ്രവര്‍ത്തകനായ അനില്‍ കേളോത്തിനെ ചടങ്ങിൽ ആദരിച്ചു. എം എന്‍ സലീം, അനില്‍ കുക്കിരി, ബിന്ദു രാധാകൃഷ്ണന്‍ ഷംജു മമ്പള്ളി എന്നിവര്‍ സംസാരിച്ചു. നൃത്തശില്‍പം, നാടകം, ഗാനസന്ധ്യ എന്നിവയും അരങ്ങേറി.