< Back
Gulf
ഓണം - പെരുന്നാള്‍ സീസണ്‍: വിമാന നിരക്കില്‍ വന്‍വര്‍ധനഓണം - പെരുന്നാള്‍ സീസണ്‍: വിമാന നിരക്കില്‍ വന്‍വര്‍ധന
Gulf

ഓണം - പെരുന്നാള്‍ സീസണ്‍: വിമാന നിരക്കില്‍ വന്‍വര്‍ധന

Sithara
|
23 Jun 2017 11:16 AM IST

ഓണവും ബലിപെരുന്നാളും നാട്ടില്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്ന പ്രവാസികള്‍ക്ക് ഇരുട്ടടി നല്‍കി വിമാന കമ്പനികള്‍.

ഓണവും ബലിപെരുന്നാളും നാട്ടില്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്ന പ്രവാസികള്‍ക്ക് ഇരുട്ടടി നല്‍കി വിമാന കമ്പനികള്‍. ഓണം - പെരുന്നാള്‍ സീസണില്‍ വിമാന യാത്രാനിരക്ക് മൂന്നും നാലും ഇരട്ടി വര്‍ധിപ്പിച്ചാണ് വിമാന കമ്പനികള്‍ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നത്. യാത്രാകൂലി വര്‍ധിപ്പിച്ചതിനൊപ്പം ടിക്കറ്റ് ലഭ്യമല്ലാത്തതും പ്രവാസികള്‍ക്ക് തിരിച്ചടിയായി.

ഓണവും പെരുന്നാളുമൊക്കെ ആഘോഷിക്കാന്‍ നാട്ടിലേക്ക് വിമാനം കയറാനിരുന്ന പ്രവാസികള്‍ ടിക്കറ്റ് നിരക്കിലെ വന്‍ വര്‍ധന കണ്ട് മടിച്ചുനില്‍ക്കുകയാണ്. പലരും യാത്ര തന്നെ ഉപേക്ഷിച്ചു. ദുബൈയില്‍ നിന്നും കേരളത്തിലേക്ക് ബലിപെരുന്നാളിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ 42000 രൂപ വരെയാണ് യാത്രാക്കൂലി. സാധാരണ നിരക്കിന്റെ നാലിരട്ടി. ഇതേ ദിവസങ്ങളില്‍ മസ്കത്ത്, ദോഹ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രാനിരക്കിലും ഇതേ വര്‍ധനയുണ്ട്.

Related Tags :
Similar Posts